Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർതൃമാതാവിനൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയേയും മക്കളേയും കാണാതായി

text_fields
bookmark_border
missing
cancel
Listen to this Article

പഴയന്നൂർ: ഭർതൃ മാതാവിനോടൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയേയും മക്കളേയും കാണാതായതായി പരാതി. കോടത്തൂർ നമ്പ്രത്ത് സുജിത് ഉണ്ണിയുടെ ഭാര്യ ശാന്തിനി നയനയെയും (30) നാല്​ വയസ്സുള്ള മകളെയെയും രണ്ടര വയസ്സുള്ള ആൺകുട്ടിയെയുമാണ്​ കഴിഞ്ഞ 20ാം തീയതി പുലർച്ചെ മുതൽ കാണാതായത്.

ആറു മാസം മുമ്പാണ് ശ്രീലങ്കയിൽ നിന്ന് കോടത്തൂരിലെത്തിയത്. സുജിത് വിദേശത്താണ്. അവിടെ വെച്ചുള്ള സൗഹൃദത്തിലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ശാന്തിനി നയന ശ്രീലങ്കയിലേക്ക് പോയശേഷമാണ് കേരളത്തിലെത്തിയത്.

ഒരു വർഷത്തെ കുടുംബ വിസയിലാണ് ഇവർ കേരളത്തിലെത്തിയത്. എന്നാൽ ശ്രീലങ്കൻ യുവതി കോടത്തൂരിൽ താമസിക്കുന്ന വിവരം പൊലീസ് അറിഞ്ഞിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sri Lankan woman and her children gone missing
Next Story