ശ്രീരാഗിന് സഹായം വേണം; ജീവിതത്തിലേക്ക് തിരിച്ചുവരാൻ
text_fieldsശ്രീരാഗ്
തൃശൂർ: നന്മയുള്ള മനസ്സുകളുടെ കനിവ് തേടുകയാണ് വടക്കാഞ്ചേരി തെക്കുംകര പനങ്ങാട്ടുകര കുപ്പത്തിൽ പരശുരാമന്റെ മകൻ ശ്രീരാഗ് (17). രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിലാണ്.
അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. 30 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നിർധന കുടുംബത്തിന് താങ്ങാവുന്നതല്ല. നാട്ടുകാരുടെ നേതൃത്വത്തിൽ രമ്യ ഹരിദാസ് എം.പി, എം.എൽ.എമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ എന്നിവർ രക്ഷാധികാരികളും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമാലക്ഷ്മി ചെയർപേഴ്സനും പഞ്ചായത്ത് മുൻ അംഗം കെ. ചന്ദ്രശേഖരൻ കൺവീനറും ശശികുമാർ മങ്ങാടൻ ട്രഷററുമായി ചികിത്സസഹായ സമിതി രൂപവത്കരിച്ചു.
കേരള ഗ്രാമീണ ബാങ്ക്, മലാക്ക ശാഖയിൽ ശ്രീരാഗ് ചികിത്സ സഹായ നിധി എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/C No: 40710101043853. IFSC: KLGB0040710. ഫോൺ: 7592989167 (ശ്രീരാഗ്), 7012803772 (ചെയർപേഴ്സൻ, വൈസ് പ്രസിഡന്റ് തെക്കുംകര പഞ്ചായത്ത്), 9349269945 (കെ. ചന്ദ്രശേഖരൻ, കൺവീനർ), 9544955839 (ശശികുമാർ മങ്ങാടൻ, ട്രഷറർ).

