Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഷുക്കണിക്ക്...

വിഷുക്കണിക്ക് വിളക്കെടുത്ത അമ്മയെ അടിച്ചും ചവിട്ടിയും എല്ലൊടിച്ചു; മകൻ അറസ്റ്റിൽ

text_fields
bookmark_border
വിഷുക്കണിക്ക് വിളക്കെടുത്ത അമ്മയെ അടിച്ചും ചവിട്ടിയും എല്ലൊടിച്ചു;  മകൻ അറസ്റ്റിൽ
cancel
Listen to this Article

കാഞ്ഞാണി: വിഷുക്കണി ഒരുക്കാൻ വിളക്കും ഇടങ്ങഴിയും എടുത്തതിന് മാതാവിനെ ക്രൂരമായി ആക്രമിച്ചു പരിക്കേൽപിച്ച കേസിൽ മകൻ അറസ്റ്റിൽ. മണലൂർ പാലാഴി വാലിപറമ്പിൽ സുധീഷിനെയാണ് (38) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വിളക്ക് എടുത്ത മാതാവിനെ തള്ളി താഴെയിട്ട് ശരീരത്തിന്റെ പല ഭാഗത്തും അടിച്ചും ചവിട്ടിയും വിളക്ക് കൊണ്ട് ഇടതു കൈയിലും അടിച്ചു.

കൈ എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മാതാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയെ ഞായറാഴ്ച വൈകീട്ട് വീടിനടുത്തുവെച്ചാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് -2 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonfamily clash
News Summary - Son arrested for beating mother
Next Story