Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണെടുപ്പ് തടഞ്ഞു;...

മണ്ണെടുപ്പ് തടഞ്ഞു; എക്സ്കവേറ്ററും ടിപ്പർ ലോറിയും പിടികൂടി

text_fields
bookmark_border
മണ്ണെടുപ്പ് തടഞ്ഞു; എക്സ്കവേറ്ററും ടിപ്പർ ലോറിയും പിടികൂടി
cancel
camera_alt

അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ത്ത​തി​ന് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ എ​ക്സ്ക​വേ​റ്റ​റും ടി​പ്പ​ർ ലോ​റി​യും

എരുമപ്പെട്ടി: അനധികൃതമായി കുന്നിടിച്ച് മണ്ണെടുപ്പ് നടത്തുന്നത് പൊലീസ് തടഞ്ഞു. എക്സ്കവേറ്ററും ടിപ്പർ ലോറിയും പിടികൂടി. കുണ്ടന്നൂർ മുട്ടിക്കൽ കള്ളുഷാപ്പിനു സമീപമാണ് നിയമ വിരുദ്ധമായി മണ്ണെടുത്തത്.

ഞായറാഴ്ച രാവിലെ ആറോടെ എരുമപ്പെട്ടി ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് മണ്ണെടുപ്പ് ശ്രദ്ധയിൽപ്പെട്ടത്. മണ്ണ് കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറിയും എസ്കവേറ്ററുമാണ് പിടികൂടിയത്.

ടിപ്പർ ലോറി ഡ്രൈവർ മുണ്ടത്തികോട് പോഴത്ത് വീട്ടിൽ ലാലു (36), എസ്കവേറ്റർ ഓപ്പറേറ്റർ ആലപ്പുഴ രാഹുൽ ഭവനത്തിൽ രാഹുൽ (27) എന്നിവർക്കെതിരെ കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stoppedlorry seizedsoil excavation
News Summary - soil excavation stopped-Excavator and tipper lorry seized
Next Story