ഭിന്നതകൾ മാറ്റിവെച്ച് സമൂഹം ഒന്നിക്കണം -ജിഫ്രി മുത്തുക്കോയ തങ്ങൾ
text_fieldsജില്ല മദ്ഹു റസൂൽ കോൺഫറൻസ് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
പന്നിത്തടം: ഭിന്നതകൾ മാറ്റിവെച്ച് സമൂഹം ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പന്നിത്തടം ടെൽകോൺ ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിൽ നടന്ന സമസ്ത ജില്ല മദ്ഹു റസൂൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൃദയത്തിൽ റസൂലിനോടുള്ള സ്നേഹം നിറയുമ്പോഴാണ് ഓരോ മുസ്‌ലിമിന്റേയും ജന്മം സാഫല്യമാകുന്നത്. സമസ്ത പാരമ്പര്യ നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്നും ശരീഅത്തിന്റെ സംരക്ഷണമാണ് സമസ്തയുടെ സ്ഥാപിത ലക്ഷ്യമെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു. സമസ്‌ത ജില്ല പ്രസിഡന്റ് അബ്‌ദുൽ ഖാദർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗമായ അബ്ദുസ്സലാം ബാഖവി മദ്‌ഹുറസൂൽ പ്രഭാഷണം നിർവഹിച്ചു. ജില്ല ട്രഷറർ സുലൈമാൻ ദാരിമി ഏലംകുളം ഉദ്ബോധന പ്രസംഗവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ മുഹ്‌യദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണവും നിർവഹിച്ചു.
ബശീർ ഫൈസി ദേശമംഗലം, സി.കെ കുഞ്ഞി തങ്ങൾ, വി. മൊയ്തീൻ കുട്ടി മുസ്‌ലിയാർ, ത്രിസ്റ്റാർ കുഞ്ഞിമുഹമ്മദ് ഹാജി, കെ.എ. ഉമ്മർ, സഅയുദ്ദീൻ ഫൈസി, അബ്ദു റഹ്മാൻ ദാരിമി പഴയന്നൂർ, സി.പി. മുഹമ്മദ് ഫൈസി, മുജീബ് റഹ്‌മാൻ ദാരിമി, അബ്‌ദുൽ ഖാദർ ദാരിമി ഗുരുവായൂർ, സഗീർ മുസ്‌ലിയാർ പതിയാശേരി, അബൂതാഹിർ ഫുജൈറ, ടി.എസ്. മമ്മി ദേശമംഗലം, ഇസ്മാഈൽ മാളിയേക്കൽ, അക്ബർ വെട്ടുകാട്, അസീസ് ഹാജി മെൽബ, ഫൈസൽ കുന്ദംകുളം, കുഞ്ഞുമൊയ്തു ഹാജി വടക്കേക്കാട് എന്നിവർ സംസാരിച്ചു. ഹാഫിള് നസീം ബാഖവി ഖിറാത്തത് നടത്തി. സ്വാലിഹ് അൻവരി ചേകന്നൂർ ആമുഖവും അബൂബക്കർ ഫൈസി ചെങ്ങമനാട് സ്വാഗതവും കെ.കെ ഇബ്റാഹിം ഫൈസി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

