സ്നേഹതീരം ബീച്ച്; ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെൻറർ അപകടാവസ്ഥയിൽ
text_fieldsതളിക്കുളം സ്നേഹതീരം ബീച്ചിൽ നിലംപൊത്താറായ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ്
അസിസ്റ്റൻസ് സെൻറർ
തളിക്കുളം: കടലാക്രമണത്തെ തുടർന്ന് വിള്ളൽ രൂപപ്പെട്ട തളിക്കുളം സ്നേഹതീരം ബീച്ചിലെ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെന്റർ അപകടാവസ്ഥയിൽ. കടൽ കാണാൻ എത്തുന്നവരുടെ സുരക്ഷക്കായാണ് ഏതാനും വർഷം മുമ്പ് സെന്റർ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് വർഷം മുമ്പുണ്ടായ കടലാക്രമണത്തിലാണ് തിരയടിച്ച് സെന്റർ തകർന്നത്. ഇപ്പോൾ ഇടിഞ്ഞ് വീഴാവുന്ന നിലയിലാണ്.
സമീപം നിരവധി സഞ്ചാരികളാണ് എത്തുന്നത്. അപകടാവസ്ഥയിലായ സെൻറർ ഉടൻ പൊളിച്ച് മാറ്റണമെന്ന് വെൽഫെയർ പാർട്ടി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ യോഗത്തിൽ നാട്ടിക മണ്ഡലം സെക്രട്ടറി നസീഹുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫൂർ തളിക്കുളം, തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇ.എ. മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി സക്കറിയ, ആരിഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

