Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ​സ്.​എ​ൻ കോ​ള​ജ്...

എ​സ്.​എ​ൻ കോ​ള​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് 1.47 ല​ക്ഷം മോഷ്ടിച്ചു

text_fields
bookmark_border
എ​സ്.​എ​ൻ കോ​ള​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് 1.47 ല​ക്ഷം മോഷ്ടിച്ചു
cancel

തൃ​പ്ര​യാ​ർ: നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ വ​ൻ മോ​ഷ​ണം. പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന 1.47 ല​ക്ഷം രൂ​പ മോഷ്ടിച്ചു. സി.​സി.​ടി.​വി​യു​ടെ ഡി​സ്കു​ക​ളും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.

പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫി​സ് ഉ​ൾ​പ്പെ​ടെ ആ​റു​മു​റി​ക​ൾ തു​റ​ന്നി​ട്ടി​ട്ടു​ണ്ട്. ക​മ്പ്യൂ​ട്ട​ർ സെ​ന്‍റ​ർ, ഇം​ഗ്ലീ​ഷ് വ​കു​പ്പ്, കോ ​ഓ​പ്പ​റേ​റ്റി​വ് സ്റ്റോ​ർ, ഐ.​ക്യു.​എ.​സി മു​റി എ​ന്നി​വ​യെ​ല്ലാം തു​റ​ന്നി​ട്ടു​ണ്ട്.

എ​ല്ലാ മു​റി​ക​ളു​ടെ​യും പൂ​ട്ട്​ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്നി​ട്ടു​ള്ള​ത്. അ​ല​മാ​ര​ക​ൾ തു​റ​ന്ന് ഫ​യ​ലു​ക​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച കോ​ള​ജി​ന് അ​വ​ധി​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ്​ ഓ​ഫി​സും മു​റി​ക​ളും തു​റ​ന്നു കി​ട​ക്കു​ന്ന​ത്​ ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ട​ത്. ഡോ​ഗ് സ്ക്വാ​ഡ്, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

വ​ല​പ്പാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft
News Summary - S.N college office broke into and stole 1.47 lakhs
Next Story