പതിനാറുകാരിയുടെ ആത്മഹത്യ: പ്രതി അറസ്റ്റിൽ
text_fieldsശരത്ത്
വടക്കാഞ്ചരി: പീഡനത്തെത്തുടർന്ന് പതിനാറ് വയസ്സുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. വടക്കാഞ്ചേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്ന കോട്ടയം വൈക്കം അയ്യർകുളങ്ങരയിലെ അഞ്ചപ്പുര വീട്ടിൽ ശരത്തിനെ (25) ആണ് വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ. മാധവൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പൂവാറിൽനിന്ന് പിടികൂടിയത്.
ശാന്തിക്കാരനായ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കോട്ടയത്തെ ക്ഷേത്രത്തിൽ പോയി താലികെട്ടി വീട്ടിൽ കൊണ്ടാക്കുകയുമായിരുന്നു.ഇതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

