ദേശീയപാതയിൽ കാര്‍ ഡിവൈഡറില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്ക്
text_fieldsഅണ്ടത്തോട് തങ്ങൾപ്പടിയിൽ അപകടത്തിൽപെട്ട കാർ
അണ്ടത്തോട്: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അബ്ദുറഹ്മാന് (60), അഷ്റഫ് (49), റാബിയ (49), നഷവ (21), നാജി (15), ലിസ്മ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് അപകടം.
കൊയിലാണ്ടിയില്നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ തങ്ങള്‍പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ഡൈവേര്‍ഷന്റെ ഭാഗമായി പുതുതായി നിര്‍മിച്ച റോഡില്‍നിന്നും നിലവിലെ റോഡിലേക്ക് ഇറക്കുന്നതിനിടയാണ് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ അണ്ടത്തോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

