തലോറിലെ കാർ ഷോറൂമിൽനിന്ന് 10 ലക്ഷത്തിെൻറ സൈലന്സറുകള് മോഷ്ടിച്ചു
text_fieldsആമ്പല്ലൂര്: തലോറില് ദേശീയപാതയോരത്തെ ബി.ആര്.ഡിയുടെ വാഹന വില്പന കേന്ദ്രത്തില് വന് മോഷണം. ഷോറൂമില് പാര്ക്ക് ചെയ്ത 14 പുതിയ കാറുകളിലെ സൈലന്സറുകള് മോഷണം പോയതായി ഷോറൂം അധികൃതര് പുതുക്കാട് പൊലീസില് നല്കിയ പരാതിയില് പറയുന്നു. 10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പുതുക്കാട് പൊലീസും ഡോഗ് സ്ക്വാഡും ഫോറന്സിക് വിഭാഗവും സ്ഥലം പരിശോധിച്ചു. ഗ്രൗണ്ട് ക്ലിയറന്സ് കൂടുതലുള്ള വാഹനങ്ങളുടെ സൈലന്സറുകളാണ് മോഷ്ടിക്കപ്പെട്ടത്.
വാഹനങ്ങളുടെ അടിയില് കിടന്ന് സൈലന്സറുകള് ഊരി മാറ്റിയെന്നാണ് കരുതുന്നത്. സൈലന്സറിലെ വിലകൂടിയ ലോഹങ്ങള്ക്ക് വേണ്ടിയാണ് മോഷണം നടന്നതെന്നാണ് പൊലീസിെൻറ നിഗമനം.
ദേശീയപാതക്കുസമീപം പാടത്തോട് ചേര്ന്നുള്ള സ്ഥലത്ത് പാര്ക്ക് ചെയ്ത വാഹനങ്ങളിലെ സൈലന്സറുകളാണ് മോഷണം പോയത്. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് സമാനമായ മോഷണം കഴിഞ്ഞ ദിവസങ്ങളില് നടന്നിരുന്നു. ഇതേ തുടര്ന്നുള്ള സംശയത്തിലാണ് ബി.ആര്.ഡിയില് വാഹനങ്ങള് പരിശോധിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

