വേണം, ഇവിടേക്കൊരു ശ്രദ്ധ
text_fieldsആളൂര്‍ -മാള റോഡിലെ പറമ്പിറോഡ് ജങ്ഷന്
ആളൂര്‍: മാള പറമ്പി റോഡ് ജങ്ഷനില്‍ വാഹനാപകടം പതിവ്. അപകട മുന്നറിയിപ്പ് നല്കുന്ന സൂചന ബോര്‍ഡുകളോ സിഗ്നല്‍ സംവിധാനങ്ങളോ ഇല്ലാത്തതാണ് ജങ്ഷനെ അപകടക്കെണിയാക്കുന്നത്.
കൊടകര-കൊടുങ്ങല്ലൂര്‍ പാതയിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് പറമ്പിറോഡ് ജങ്ഷനില്‍നിന്ന് ഇടത്തോട്ടും വലത്തോട്ടുമുള്ള റോഡുകളില്‍ നിന്ന് വരുന്നവാഹനങ്ങളെ പെട്ടെന്ന് കാണാനാവാത്തതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലാണ് പറമ്പിറോഡ് ജങ്ഷനുള്ളത്. അങ്കമാലി-മണ്ണുത്തി ദേശീയപാതയേയും മൂന്നുപീടിക-പോട്ട സംസ്ഥാനപാതയേയും പോട്ട ആശ്രമം-കവലപുല്ലൂര് റോഡിനേയും ബന്ധിപ്പിക്കുന്ന ചാലക്കുടി എഴുന്നള്ളത്ത് പാത കുറുകെ പോകുന്നതിനാലാണ് പറമ്പിറോഡ് ജങ്ഷന് നാല്ക്കവലയായത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന ഇവിടെ വാഹനാപകടം തുടർക്കഥയാവുകയാണ്. നിത്യേനയെന്നോണം അപകടം നടക്കുമ്പോഴും പറമ്പിറോഡ് ജങ്ഷനില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കാനോ മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ തയാറായിട്ടില്ല. നവകേരള സദസ്സിലുള്പ്പടെ ഈ ആവശ്യമുന്നയിച്ച് നിവേദനങ്ങള്‍ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
നാല്‍ക്കവലയാണെന്ന് സൂചിപ്പിക്കുന്ന തീരെ ചെറിയൊരു ബോര്‍ഡ് മാത്രമാണ് ഇവിടെയുള്ളത്. കുറഞ്ഞപക്ഷം ബ്ലിങ്കിങ് സംവിധാനത്തോടുകൂടിയായ സിഗ്നല്‍ ലൈറ്റുകളെങ്കിലും സ്ഥാപിക്കണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

