Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാ​ക്കി​ന​ക​ത്ത്​...

ചാ​ക്കി​ന​ക​ത്ത്​ പി​ട​യു​ന്ന നാ​ല്​ പ്രാ​ണ​ൻ; ജീ​വാ​മൃ​ത​മാ​യി സ​ഹോ​ദ​ര​ങ്ങ​ളു​ടെ ക​രു​ണ

text_fields
bookmark_border
sibling giving food and water to the pupppies
cancel
camera_alt

ചാ​ക്കി​ൽ കെ​ട്ടി റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നാ​യ് കു​ട്ടി​ക​ൾ​ക്ക് അ​ഞ്ജ​ന​യും ആ​ദി​ത്യ​നും ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്നു


അ​ന്തി​ക്കാ​ട്: ഒ​രു ചാ​ക്കി​ന​ക​ത്ത്​ കെ​ട്ടി​പ്പൂ​ട്ടി വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച്​ പോ​യ നാ​ല് നാ​യ​ക്കു​ട്ടി​ക​ൾ​ക്ക്​ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രു​ണ​യാ​ർ​ന്ന ഇ​ട​പെ​ടി​ൽ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി. അ​ന്തി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​ട്ടു​ങ്ങ​ൽ ജ​യ​രാ​ജി​ന്‍റെ​യും നി​ഷ​യു​ടെ​യും മ​ക്ക​ളാ​യ അ​ഞ്ജ​ന​യും ആ​ദി​ത്യ​നു​മാ​ണ്​ പി​ട​യു​ന്ന പ്രാ​ണ​ന്​ മോ​ച​ന​ത്തി​ലേ​ക്ക്​ വ​ഴി തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു​വ​രും അ​ന്തി​ക്കാ​ട് അ​ഞ്ച​ങ്ങാ​ടി കെ.​കെ. മേ​നോ​ൻ ഷെ​ഡ് ലി​ങ്ക് റോ​ഡി​ന് സ​മീ​പ​ത്ത്​ റോ​ഡ​രി​കി​ൽ ചാ​ക്ക്​ ക​ണ്ട​ത്. ചാ​ക്ക് അ​ന​ങ്ങു​ന്ന​ത് ക​ണ്ട്​ മൊ​ബൈ​ൽ ലൈ​റ്റി​ന്‍റെ പ്ര​കാ​ശ​ത്തി​ൽ തു​റ​ന്ന​പ്പോ​ൾ നാ​യ്ക്കു​ട്ടി​ക​ൾ ശ്വാ​സം കി​ട്ടാ​തെ പി​ട​യു​ക​യാ​യി​രു​ന്നു. ചാ​ക്കി​ന്‍റെ കെ​ട്ട​ഴി​ച്ച് വി​ട്ട്​ ഇ​രു​വ​രും വീ​ട്ടി​ല​ത്തി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​ക്കും അ​വ​ക്ക്​ ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ച്ചു. ബി​സ്ക​റ്റും പാ​ലും കൊ​ടു​ത്തു. നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡി​ന്‍റെ അ​രി​കി​ൽ അ​വ​യെ ഉ​പേ​ക്ഷി​ക്കാ​ൻ അ​വ​ർ​ക്ക് മ​ന​സ്സ് വ​ന്നി​ല്ല. ഒ​മാ​നി​ലു​ള്ള അ​ച്ഛ​നോ​ട് വി​വ​രം പ​റ​ഞ്ഞ്​ അ​മ്മ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ അ​തേ ചാ​ക്കി​ൽ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​പ്പോ​ൾ അ​വ​രു​ടെ പ​രി​ലാ​ള​ന​യി​ലാ​ണ്​ നാ​ല്​ ജീ​വ​നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newssiblingspuppies
News Summary - siblings rescued puppies
Next Story