എസ്.ഐ ചമഞ്ഞ് തട്ടിപ്പ്; ചാവക്കാട് സ്വദേശി പിടിയിൽ
text_fieldsഅബു
കുഴൽമന്ദം: എസ്.ഐയായി ചമഞ്ഞയാൾ കുഴൽമന്ദം പൊലീസിന്റെ പിടിയിൽ. തൃശൂർ ചാവക്കാട് മപ്പ്രസായില്ലത്ത് ചേറ്റുവട്ടി ഇല്ലത്ത് അബുവാണ് (51) കുളവൻമൊക്ക് ജങ്ഷന് ബസ് സ്റ്റോപ്പിന് സമീപത്ത് പിടിയിലായത്. എസ്.ഐയുടെ യൂനിഫോമണിഞ്ഞ് നിൽക്കുന്നതു കണ്ട് സംശയം തോന്നി കുഴൽമന്ദം സ്റ്റേഷനിൽ കൊണ്ടുവന്ന ചോദ്യംചെയ്യുകയായിരുന്നു.
സ്ഥിരമായി എസ്.ഐയുടെ യൂനിഫോം ധരിച്ച് ബസ് യാത്ര നടത്താറും കടകളിലും മറ്റും കയറി സാധനങ്ങൾ വാങ്ങാറുമുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന കേസുകൾ ഗുരുവായൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.
കുറച്ച് ദിവസങ്ങളായി ഒരു എസ്.ഐ പ്രദേശത്ത് വരുന്നതായും കടകളിലും മറ്റും കയറുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
കുഴൽമന്ദം സബ് ഇൻസ്പെക്ടർ സോമന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐമാരായ മനോജ് കുമാർ, സത്യന്, എ.എസ്.ഐ രജനി, എസ്.സി.പി.ഒ സുനിത, ഡ്രൈവർ രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

