Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജയിംസിനെയും...

ജയിംസിനെയും സുന്ദരത്തെയും കണ്ട് ഞെട്ടി; ഞാൻ അപ്പോഴേ പറഞ്ഞു ‘അപ്പൻ പോയെടാ’

text_fields
bookmark_border
ജയിംസിനെയും സുന്ദരത്തെയും കണ്ട് ഞെട്ടി; ഞാൻ അപ്പോഴേ പറഞ്ഞു ‘അപ്പൻ പോയെടാ’
cancel

തി​രു​വ​ന​ന്ത​പു​രം: ‘അ​പ്പ​നി’​ൽ മി​ക​ച്ച ന​ട​നു​ള്ള പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ‘ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം’ ക​ണ്ട​തോ​ടെ അ​തെ​ല്ലാം പോ​യി​ക്കി​ട്ടി​യെ​ന്നും മി​ക​ച്ച ന​ട​നു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​രം നേ​ടി​യ അ​ല​ൻ​സി​യ​ർ. സ്ഥി​രം ചെ​യ്യു​ന്ന വേ​ഷ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്ന് മാ​റ്റി​പ്പി​ടി​ക്ക​ണ​മെ​ന്ന് ‘അ​പ്പ​ന്‍റെ’ ക​ഥ കേ​ട്ട​പ്പോ​ൾ തോ​ന്നി​യി​രു​ന്നു. ആ​ദ്യ​ത്തെ ഡ​യ​ലോ​​ഗ് എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് ത​യാ​റെ​ടു​ത്തി​രു​ന്നു. എ​ന്‍റെ യ​ഥാ​ർ​ഥ ശ​ബ്ദ​മ​ല്ല അ​തി​ൽ ഉ​പ​യോ​​ഗി​ച്ച​ത്. പ​ല മ​നു​ഷ്യ​രും ക​ട്ടി​ലി​ൽ കി​ട​ക്കു​മ്പോ​ൾ നാ​ട്ടു​കാ​രെ​യും അ​യ​ൽ​ക്കാ​രെ​യും വീ​ട്ടു​കാ​രെ​യും പേ​ടി​പ്പി​ക്ക​ണ​മെ​ങ്കി​ൽ അ​ങ്ങ​നെ​യൊ​രു ശ​ബ്ദം വേ​ണ​മാ​യി​രു​ന്നു. അ​ല​ർ​ച്ച പോ​ലൊ​ന്ന്. അ​ങ്ങ​നെ ആ​ദ്യ​ത്തെ ഡ​യ​ലോ​​ഗ് ഫോ​ണി​ൽ റെ​ക്കോ​ഡ് ചെ​യ്ത് ന​ട​ൻ സ​ണ്ണി വെ​യ്നാ​ണ് അ​യ​ച്ചു​കൊ​ടു​ത്ത​ത്. കേ​ട്ടി​ട്ട് സ​ണ്ണി ചോ​ദി​ച്ചു, സി​നി​മ​യി​ൽ മു​ഴു​നീ​ളം നി​ങ്ങ​ളു​ണ്ട്. ഈ ​ശ​ബ്ദം അ​തേ​പോ​ലെ നി​ല​നി​ർ​ത്താ​ൻ പ​റ്റു​മോ എ​ന്ന്. ഞാ​ൻ പി​ടി​ച്ചോ​ളാ​മെ​ന്ന് മ​റു​പ​ടി​യും കൊ​ടു​ത്തു.

അ​പ്പ​ൻ ക​ണ്ട് സി​നി​മാ മേ​ഖ​ല​യി​ലെ പ​ല​രും വി​ളി​ച്ചി​രു​ന്നു. എ​നി​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ത്ത​വ​രും ആ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. അ​തി​ൽ അ​ദ്ഭു​തം തോ​ന്നി​യ​ത് ന​ട​ൻ ലാ​ലു അ​ല​ക്സ് വി​ളി​ച്ച​പ്പോ​ഴാ​ണ്. അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് ചോ​ദി​ച്ചു, നി​ങ്ങ​ൾ എ​ന്നെ​ക്കാ​ൾ പ്രാ​യം കൂ​ടി​യ ആ​ളാ​ണോ അ​തോ കു​റ​ഞ്ഞ ആ​ളാ​ണോ എ​ന്നാ​ണ്. ഞാ​ൻ പ​റ​ഞ്ഞു കു​റ​വാ​യി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. പ​ക്ഷേ, നി​ങ്ങ​ളു​ടെ സ്കൂ​ളി​ലൊ​ന്ന് പ​ഠി​ക്ക​ണ​മെ​ന്നാ​യി ലാ​ലു അ​ല​ക്സ്. അ​തെ​ന്താ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ നി​ങ്ങ​ളു​ടെ ഇ​ട്ടി ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

അ​ങ്ങ​നെ അ​വാ​ർ​ഡ് പ്ര​തീ​ക്ഷ​യു​മാ​യി ഇ​രി​ക്കു​മ്പോ​ഴാ​ണ് ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്ത് ‘ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം’ കാ​ണാ​ൻ പോ​യ​ത്. സി​നി​മ ക​ണ്ടി​ട്ട് തി​യ​റ്റ​റി​ൽ നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ ഞാ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു ‘അ​പ്പ​ൻ പോ​യെ​ടാ, ഈ ​വ​ർ​ഷം ആ ​പ​ണി പോ​യി’. കാ​ര​ണം ജ​യിം​സും സു​ന്ദ​ര​വു​മാ​യി അ​ത്യു​ജ്വ​ല​മാ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു ആ ​സി​നി​മ​യി​ൽ മ​മ്മൂ​ക്ക​യു​ടേ​ത്. അ​തു​ക​ഴി​ഞ്ഞി​ട്ടാ​ണ് ഞാ​ൻ റോ​ഷാ​ക്ക് വീ​ട്ടി​ലി​രു​ന്ന് കാ​ണു​ന്ന​ത്. ഞെ​ട്ടി​പ്പോ​യി. എ​ന്തൊ​രു ഭാ​വ​പ്പ​ക​ർ​ച്ച​യും എ​ന്തൊ​രു മാ​റ്റ​വു​മാ​ണ് ആ ​ന​ട​ൻ സ്വ​ന്തം ശ​രീ​ര​ത്തി​ലൂ​ടെ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി​ളി​ച്ച് ‘നി​ങ്ങ​ൾ ന​ല്ല ന​ട​നു​ള്ള അ​വാ​ർ​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ വ​രും’ എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞ​ത് ‘ഞാ​ന​ത് വാ​ങ്ങി​ക്കു​ന്നി​ല്ല’ എ​ന്നാ​ണ്. കാ​ര​ണം, ഞാ​നൊ​രു ആ​ക്ട​റാ​ണ്. ഈ ​വ​ർ​ഷം ഏ​റ്റ​വും മി​ക​ച്ച വേ​ഷ​പ്പ​ക​ർ​ച്ച​ക​ൾ കാ​ണി​ച്ച ന​ട​ൻ ആ​രാ​ണെ​ന്ന് എ​നി​ക്ക് ന​ന്നാ​യ​റി​യാം. ഈ ​പു​ര​സ്കാ​രം ആ ​മ​ഹാ​ന​ട​ന് അ​ർ​ഹ​ത​പ്പെ​ട്ട​ത് ത​ന്നെ​യാ​ണ് -അ​ല​ൻ​സി​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appanJames and Sundaram
News Summary - Shocked to see James and Sundaram; I just said 'father don't go'
Next Story