ജില്ല കലക്ടറായി ശിഖ സുരേന്ദ്രന് ചുമതലയേറ്റു
text_fieldsജില്ല കലക്ടറായി ചുമതലയേറ്റ ശിഖസുരേന്ദ്രനെ സ്വീകരിക്കുന്ന മുൻ കലക്ടർ അർജുൻ പാണ്ഡ്യൻ
തൃശൂർ: കലക്ടറായി ശിഖ സുരേന്ദ്രന് ചുമതലയേറ്റു. കലക്ടറേറ്റില്‍ എത്തിയ പുതിയ ജില്ലാ കലക്ടറെ ചേംബറില്‍ സ്ഥാനമൊഴിയുന്ന കലക്ടര്‍ അര്ജുന് പാണ്ഡ്യനും കലക്ട്രേറ്റില്‍ എ.ഡി.എം എ. മനോജും സ്വീകരിച്ചു. സബ് കലക്ടര്‍ അഖില്‍ വി. മേനോന്, അസി. കലക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കലക്ടറായിരുന്ന അര്ജുന് പാണ്ഡ്യന് കാസർകോട് കലക്ടറായി സ്ഥലംമാറിപ്പോകുന്ന ഒഴിവിലാണ് ശിഖ സുരേന്ദ്രന്റെ നിയമനം. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികെയായിരുന്നു ശിഖ സുരേന്ദ്രന് നിയമനം ലഭിക്കുന്നത്.
2018 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രന് 2022ല്‍ തൃശൂര്‍ ജില്ല ഡെവലപ്മെന്റ് കമീഷണറായി ചുമതല വഹിച്ചിട്ടുണ്ട്. കോട്ടയം അസി. കലക്ടര്‍, കൊല്ലത്തും ഒറ്റപ്പാലത്തും സബ് കലക്ടര്‍, ആരോഗ്യ- കുടുംബക്ഷേമ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് സി.ഇ.ഒ, കേരള ടൂറിസം വികസന കോര്‍പറേഷന്റെ (കെ.ടി.ഡി.സി) മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കോതമംഗലം എം.എ എൻജിനീയറിങ് കോളജില്‍ നിന്നും സിവില്‍ എൻജിനീയറിങില്‍ ബി.ടെക് ബിരുദം കരസ്ഥമാക്കിയ ശിഖ എറണാകുളം വടയമ്പാടി സ്വദേശിനിയാണ്. പരേതനായ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്. അനൂപ് അച്ച്യുതനാണ് ഭര്‍ത്താവ്. നാലുവയസ്സുകാരി സാന്‍വി ശങ്കരി മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

