പ്രകൃതിവിരുദ്ധ പീഡനം: വയോധികന് അഞ്ച് വർഷം കഠിന തടവും പിഴയും
text_fieldsതൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിഡീപ്പിച്ച കേസില്‍ വയോധികന് കഠിതടവും പിഴയും വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാറ് തെക്കുംപുറം അക്ബറിനെയാണ് (74) തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ജയ പ്രഭു അഞ്ച് വര്‍ഷം തടവിനും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2022 ജനുവരി 23ന് വീടിനു മുന്‍വശം റോഡരികിലെ കോണ്‍ക്രീറ്റ് തൂണില്‍ ഇരിക്കുകയായിരുന്ന ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എ. സുനിത കോടതിയില്‍ ഹാജരായി.
ചേര്‍പ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ അനൂപ്, സി.ഐ ടി.വി. ഷിബു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.സി.പി.ഒ സരസപ്പന്‍, ഡബ്ല്യു.സി.പി.ഒ പൊന്നമ്പിള്ളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

