12കാരിയോട് ലൈംഗികാതിക്രമം: പ്രതിക്ക് കഠിനതടവും പിഴയും
text_fieldsതൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാടായിക്കോണം അച്ചുനായർ മൂലയിൽ തൈവളപ്പിൽ രാജനെ (61) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചു.
12കാരിയോട് ലൈംഗികാതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരം മൂന്ന് വർഷം തടവും 25,000 രൂപ പിഴയും കൂടാതെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം ഒരു വർഷം കഠിനതടവും 10,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകാനും പിഴ അടക്കാത്ത പക്ഷം വീണ്ടും നാലുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കാനും വിധിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. സിനി മോൾ ഹാജരായി. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന സുരേഷ് കുമാറാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

