ശങ്കരംകുളങ്ങര കൊട്ടിലിൽ ലൈനിൽ കക്കൂസ് മാലിന്യം തള്ളി
text_fieldsശങ്കരംകുളങ്ങര കൊട്ടിലിൽ ലൈൻ റെസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ അജ്ഞാതർ
കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
തൃശൂർ: നഗരമധ്യത്തിൽ വീണ്ടും സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. തൃശൂർ ശങ്കരംകുളങ്ങര കൊട്ടിലിൽ ലൈൻ റെസിഡന്റ്സ് അസോസിയേഷൻ പരിധിയിലാണ് ഇത്തവണ കക്കൂസ് മാലിന്യം തള്ളിയത്. ഞയാറാഴ്ച അതിരാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അജ്ഞാതർ കക്കൂസ് മാലിന്യം പ്രദേശത്ത് തള്ളുകയായിരുന്നു.
സംഭവത്തെ തുടർന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കോർപറേഷനിലും പൊലീസിലും പരാതി നൽകി.പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കേരള വർമ കോളജിനോട് ചേർന്ന വഴിയിലും സമീപത്തെ കാനയിലുമായിരുന്നു മാലിന്യം തള്ളിയിരിക്കുന്നത്.
ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിൽ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തന്നെ മുൻകൈയെടുത്ത് പ്രദേശം കഴുകി വൃത്തിയാക്കി. നഗരത്തിൽ പൊതുസ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

