Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഭാഗീയത: സി.​പി.​എം...

വിഭാഗീയത: സി.​പി.​എം പുഴക്കൽ ഏരിയ സെക്രട്ടറി പി.കെ. പുഷ്പാകരനെ നീക്കി

text_fields
bookmark_border
cpm-61119.jpg
cancel

തൃ​ശൂ​ർ: ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ടാ​യെ​ന്ന അ​ന്വേ​ഷ​ണ ക​മീ​ഷ​ന്‍ ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് സി.​പി.​എ​മ്മി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി തു​ട​ങ്ങി.

പു​ഴ​ക്ക​ൽ ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന്​ പി.​കെ. പു​ഷ്പാ​ക​ര​നെ നീ​ക്കി. പ​ക​രം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​ക്ക് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി.

ബു​ധ​നാ​ഴ്ച ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൻ.​ആ​ർ. ബാ​ല​ൻ, ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ, ബാ​ബു പാ​ലി​ശ്ശേ​രി, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ജി​ല്ല ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച എം.​കെ. പ്ര​ഭാ​ക​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പി.​കെ. പു​ഷ്പാ​ക​ര​ൻ സെ​ക്ര​ട്ട​റി​യാ​യ​ത്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​െൻറ നി​ർ​ദേ​ശം ത​ള്ളി​യാ​ണ്​ മ​ത്സ​ര​മു​ണ്ടാ​യ​ത്.

വി​ഭാ​ഗീ​യ​ത​യു​ണ്ടാ​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സി.​പി.​എം നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​നു​ക​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. പ​രാ​തി ക​ഴ​മ്പു​ള്ള​താ​ണെ​ന്നും വി​ഭാ​ഗീ​യ​ത​യു​ണ്ടാ​യെ​ന്നും ക​ണ്ടെ​ത്തി​യ ക​മീ​ഷ​ൻ ന​ട​പ​ടി​ക​ളും ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റും ജി​ല്ല ക​മ്മി​റ്റി​യും ന​ട​പ​ടി തീ​രു​മാ​നി​ച്ച് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ വി​ട്ടി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ ഘ​ട​ക​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണ്.

സി.​ഐ.​ടി.​യു ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റും പു​ഴ​ക്ക​ൽ ​​േബ്ലാ​ക്ക് പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വു​മാ​ണ് പി.​കെ. പു​ഷ്പാ​ക​ര​ൻ. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി തോ​ൽ​ക്കാ​നി​ട​യാ​യ​തി​ൽ ന​ട​പ​ടി​യെ​ടു​ത്ത​യാ​ളെ ചു​മ​ത​ല ഏ​ൽ​പി​ച്ച​തി​ൽ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ത​ന്നെ അ​തൃ​പ്തി​യു​ണ്ടെ​ന്ന് പ​റ​യു​ന്നു.

പി.ജി. ജയപ്രകാശ്​ സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റിയിൽ

കു​ന്നം​കു​ളം: സ​മ്മേ​ള​ന​ത്തി​ലെ വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന് മ​ത്സ​രി​പ്പി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കു​ന്നം​കു​ളം ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നും സി.​ഐ.​ടി.​യു നേ​താ​വു​മാ​യ പി.​ജി. ജ​യ​പ്ര​കാ​ശി​നെ കു​ന്നം​കു​ളം സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് ആ​ണ് അ​റി​യി​ച്ച​ത്. ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ജ​യ​പ്ര​കാ​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലും കു​ന്നം​കു​ള​ത്തും ക​ണ്ടാ​ണ​ശേ​രി​യി​ലും വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നു​മു​ള്ള പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ക​ണ്ടെ​ത്ത​ലി​ലെ ശി​പാ​ർ​ശ​യി​ലാ​ണ് ജ​യ​പ്ര​കാ​ശി​നെ ഏ​രി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ശാ​സി​ക്കാ​നും തീ​രു​മാ​നി​ച്ച​ത്.

ഇ​ക്കാ​ര്യം ഏ​രി​യ ക​മ്മി​റ്റി​യി​ൽ അ​റി​യി​ച്ചു. മ​ന്ത്രി എ.​സി. മൊ​യ്തീ​െൻറ പ്ര​തി​നി​ധി ടി.​കെ. വാ​സു, ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​ൻ. സ​ത്യ​ൻ, ബാ​ലാ​ജി എം. ​പാ​ലി​ശേ​രി, മു​ൻ എം.​എ​ൽ.​എ ബാ​ബു എം. ​പാ​ലി​ശേ​രി, ക​ണ്ടാ​ണ​ശേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജീ​വ്, ദാ​സ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ ശാ​സ​ന.

മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​കെ. ബി​ജു, എ​ൻ.​ആ​ർ. ബാ​ല​ൻ, ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബാ​ബു എം. ​പാ​ലി​ശേ​രി എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMSectarianismPuzhakkal AreaP.K. Pushpakaranpg jayaprakash
Next Story