കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ
text_fieldsജമീർഷാദ്
തൃപ്രയാർ: പോപുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്ത സെപ്റ്റംബർ 23ന് നാട്ടിക പുത്തൻതോട്ടിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ചില്ല് തകർത്ത സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ. മുറ്റിച്ചൂർ മുലക്കാംമ്പുള്ളി ജമീർഷാദ് (28) ആണ് ആലപ്പുഴയിൽനിന്ന് പിടിയിലായത്. സംഭവം ഉണ്ടായ ഉടൻ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
വലപ്പാട് സി.ഐ കെ.എസ്. സുശാന്ത്, എസ്.ഐ അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് ജമീർഷാദിനെ പിടികൂടിയത്. കൂട്ടുപ്രതിക്കും ഗൂഢാലോചനയിൽ പങ്കെടുത്തവർക്കും വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ജൂനിയർ എസ്.ഐ അരുൺ മോഹൻ, എ.എസ്.ഐ വിനോദ്, സീനിയർ സി.പി.ഒമാരായ പ്രബിൻ, ലിജു ഇയ്യാനി, മിഥുൻ ലാൽ, സി.പി.ഒമാരായ രജീഷ്, അരുൺനാഥ്, ആഷിക്ക്, മുജീബ്, സന്തോഷ്, ദിപീഷ്, ഷറഫുദ്ദീൻ, ജോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

