റോഡിലെ വെള്ളക്കെട്ടിൽ സ്കൂട്ടർ യാത്രികൻ വീണു
text_fieldsമതിലകം പഞ്ചായത്തിലെ തകർന്ന റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രികനെ സഹായിക്കുന്ന പരിസരവാസികൾ
മതിലകം: മതിലകത്ത് തകർന്ന റോഡിലെ വെള്ളക്കെട്ടിൽ സ്കൂട്ടർ യാത്രികൻ വീണു. ദേശീയപാത 66ൽനിന്ന് മതിലകം പഞ്ചായത്ത് പത്താം വാർഡിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. കുഴികളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ റോഡ് കാണാനാകാത്ത അവസ്ഥയാണ്.
കുഴിയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. പഞ്ചായത്തിൽ മറ്റു പലയിടങ്ങളിലും റോഡുകൾ ശോച്യാവസ്ഥയിലാണ്. മതിൽമൂല ലക്ഷം വീട് കോളനി പരിസരത്ത് കൂടി കടന്ന് പോകുന്ന റോഡും നാളേറെയായി തകർന്നുകിടക്കുകയാണ്.
തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് സ്കൂട്ടർ യാത്രികൻ റോഡിലെ കുഴിയിൽ വീണിരിക്കുന്നത്.

