Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂളിലെ ലാപ്ടോപ്...

സ്കൂളിലെ ലാപ്ടോപ് മോഷണം: രണ്ടാം പ്രതിയും അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

സു​ഹൈ​ൽ

ചിറ്റൂർ: സ്കൂളിന്റെ ഓഫിസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പുകളും കാമറയും മൊബൈൽഫോണും മോഷ്ടിച്ച കേസിൽ രണ്ടാമത്തെയാളും അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി രായർമരക്കാർ വീട്ടിൽ എസ്. സുഹൈൽ (43) ആണ് പൊന്നാനിയിൽനിന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്.

ആഗസ്റ്റ് 25നാണ് കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയത്. നല്ലേപ്പിള്ളി സ്വദേശി ഐ. ഷെമീറിനെ (31) ആഗസ്റ്റ് 30ന് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിലാണ് സുഹൈൽ പിടിയിലായത്. സുഹൈലിന് കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, കൊല്ലങ്കോട്, പാവറട്ടി, അന്തിക്കാട്, വാടാനപ്പള്ളി, വലപ്പാട്, പേരാമംഗലം, പൊന്നാനി, മലപ്പുറം എന്നീ സ്റ്റേഷനുകളിലായി 40 കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.

എസ്.ഐ പി. സുജിത്ത്, എ.എസ്.ഐ ഇ. അനിൽകുമാർ, സീനിയർ സിവിൽപൊലീസ് ഓഫിസർ കെ. വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എൻ. ഷിബു, വി. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSchools laptop theft
News Summary - School laptop theft-2nd accused also arrested
Next Story