Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗിന്നസ് ബുക്കി​െൻറ ചൈനീസ് എഡിഷനിൽ ഇടം നേടി സത്താർ ആദൂർ

text_fields
bookmark_border
ഒരു സെൻറീമീറ്ററിനും അഞ്ചു സെൻറീമീറ്ററിനും ഇടയിലുള്ള 3137 കുഞ്ഞു പുസ്തകങ്ങളുണ്ടാക്കിയാണ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയത്
ഗിന്നസ് ബുക്കി​െൻറ ചൈനീസ് എഡിഷനിൽ ഇടം നേടി സത്താർ ആദൂർ
cancel
camera_alt

സത്താർ ആദൂർ , ഗിന്നസ് ബുക്ക്‌ 2020 ചൈനീസ് എഡിഷൻ പേജ് 

എരുമപ്പെട്ടി: കുഞ്ഞു പുസ്തകങ്ങളിലൂടെ ഗിന്നസ് റെക്കോഡ് നേടിയ തൃശൂരു കാരൻ സത്താർ ആദൂർ ഗിന്നസ് ബുക്കിൻ്റെ ചൈനീസ് എഡിഷനിലും ഇടം നേടി.

ഒരു സെൻറീമീറ്ററിനും അഞ്ചു സെൻറീമീറ്ററിനും ഇടയിലുള്ള 3137 കുഞ്ഞു പുസ്തകങ്ങളുണ്ടാക്കിയാണ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗിന്നസ് ബുക്ക്‌ 2020 ചൈനീസ് എഡിഷനിലും സത്താർ ഇടം നേടി.

സാഹിത്യ പ്രവർത്തനം നടത്തി ഗിന്നസ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരനായി മാറിയ സത്താർ കഴിഞ്ഞ വർഷം ഗിന്നസ് ബുക്കി​െൻറ ഇംഗ്ലീഷ് പതിപ്പിൽ ഇടം പിടിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനെ തുടർന്ന് ടിക് ടോക്ക്, പബ്ജി പോലുള്ള നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ച സാഹചര്യത്തിലും ചൈനയിൽ പ്രസിദ്ധീകരിച്ച ഗിന്നസ് ബുക്കിൽ ഇടം നേടിയതി​െൻറ ആഹ്ളാദത്തിലാണ് ഗിന്നസുകാരുടെ സംഘടനയായ ഏ.ജി.ആർ.എച്ച് ​െൻറ സംസ്ഥാന്ന സെക്രട്ടറികൂടിയായ ഗിന്നസ് സത്താർ ആദൂർ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story