പരിഭാഷ ബഹുസ്വരതയെ പരിചയപ്പെടുത്തുന്നു -സച്ചിദാനന്ദൻ
text_fieldsകുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഇ.കെ. ദിവാകരൻ പോറ്റി അനുസ്മരണം കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
മാള: ഭാഷപരമായ അധീശത്വത്തെ ചോദ്യം ചെയ്യുന്നതിന് സഹായിക്കുന്നു എന്നതും ബഹുസ്വരതയെ പരിചയപ്പെടുത്താൻ കഴിയുന്നു എന്നതുമാണ് പരിഭാഷയുടെ ക്രിയാത്മക വശമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഇ.കെ. ദിവാകരൻ പോറ്റി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനതയുടെ അഭിരുചികളെ നിർണയിക്കുന്നതിൽ പരിഭാഷക്ക് വലിയ പങ്കുണ്ട്. ഹിന്ദുത്വ ഇന്ത്യയെ നിർമിക്കുന്നതിൽ പരിഭാഷയുടെ പങ്ക് കുറച്ചു കാണാനാകില്ല. അതുകൊണ്ടുതന്നെ പരിഭാഷ ഒരു അരാഷ്ട്രീയ പ്രവർത്തനമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഈ വർഷത്തെ ഇ.കെ. ദിവാകരൻ പോറ്റി വിവർത്തന സാഹിത്യ പുരസ്കാരം വി. രവികുമാറിന് സച്ചിദാനന്ദൻ സമർപ്പിച്ചു.
‘ഓർമയുടെ രാഷ്ട്രീയം’ വിഷയത്തിൽ പി.എൻ. ഗോപീകൃഷ്ണൻ ഗ്രാമിക വാർഷിക പ്രഭാഷണം നടത്തി. തുമ്പൂർ ലോഹിതാക്ഷൻ അനുസ്മരണ പ്രസംഗം നടത്തി. ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ അധ്യക്ഷത വഹിച്ചു. വടക്കേടത്ത് പത്മനാഭൻ, ഇ.കെ. മോഹൻദാസ്, ഇ. കൃഷ്ണാനന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

