Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദനക്കടത്ത് സംഘത്തിലെ ഒരാൾ പിടിയിൽ

text_fields
bookmark_border
ചന്ദനക്കടത്ത് സംഘത്തിലെ ഒരാൾ പിടിയിൽ
cancel
camera_alt

കാജാ

ഹുസൈന്‍

വെള്ളിക്കുളങ്ങര: കോടശേരി വനത്തില്‍നിന്ന് ചന്ദനം മുറിക്കുന്നതിനിടെ വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ ഫോറസ്​റ്റർ കെ.ബി. ശോഭന്‍ ബാബുവി​െൻറ നേതൃത്വത്തില്‍ പിടികൂടി.

മണ്ണാര്‍ക്കാട് സ്വദേശി കാജാഹുസൈനാണ്​ (34) പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാള്‍ വനപാലകരുടെ ജീപ്പില്‍ വാഹനം ഇടിപ്പിച്ച് രക്ഷപ്പെട്ടത്. കോടശേരി വനത്തില്‍നിന്ന് ചന്ദനം മുറിച്ച നിരവധി കേസില്‍ ഇയാള്‍ പ്രതിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വനപാലകരായ പി.എസ്. സന്ദീപ്, ഗോപാലകൃഷ്ണന്‍, എം.എസ്. ലിജോ, കെ.എസ്. സന്തോഷ്, ബല്‍രാജ്, പ്രസീത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story