ശമ്പളം മുടങ്ങൽ: കാർഷിക സർവകലാശാലയിൽ പ്രതിഷേധം
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിൽ ശമ്പളം, പെൻഷൻ വിതരണം മുടങ്ങാൻ ഇടയായ സാഹചര്യത്തിൽ സി.പി.ഐ ആഭിമുഖ്യമുള്ള സംഘടനകളുടെ പ്രതിഷേധം. ബജറ്റിൽ അനുവദിച്ച ഫണ്ട് കാർഷിക സർവകലാശാലക്ക് മാത്രം നൽകാത്തതിൽ കെ.എ.യു ലേബർ അസോസിയേഷൻ (എ.ഐ.ടി.യു.സി), എംപ്ലോയീസ് ഫെഡറേഷൻ, ടീച്ചേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ബജറ്റ് വിഹിതത്തിൽനിന്ന് മറ്റെല്ലാ സർവകലാശാലകളിലും ശമ്പളം നൽകിയപ്പോൾ ഫണ്ട് കിട്ടാത്തതിനാൽ കാർഷിക സർവകലാശാലയിൽ മാത്രം ശമ്പളവും പെൻഷനും മുടങ്ങിയത് പ്രതിഷേധാർഹമാണെന്നും സർവകലാശാലയിലെ സാമ്പത്തിക ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. പി. അനിത ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി സി.വി. പൗലോസ് അധ്യക്ഷത വഹിച്ചു.
ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.ഒ. ജോയ്, സംസ്ഥാന ട്രഷറർ ടി.സി. മോഹൻചന്ദ്രൻ, ഡോ. എം. കൃഷ്ണദാസ്, എസ്. രാജാമണി, മുംതാസ് സിന്ധു, കെ.ഡി. രജിത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

