Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശക്തന്റെ തട്ടകം ഇനി...

ശക്തന്റെ തട്ടകം ഇനി പൂര ലഹരിയിൽ; തൃശൂർ പൂരത്തിന് കൊടിയേറി

text_fields
bookmark_border
ശക്തന്റെ തട്ടകം ഇനി പൂര ലഹരിയിൽ; തൃശൂർ പൂരത്തിന് കൊടിയേറി
cancel
camera_alt

1. തൃ​ശൂ​ർ പൂ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്റെ കൊ​ടി​യേ​റ്റം 2. പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ത്തി​ന്റെ കൊ​ടി​യേ​റ്റം

തൃ​ശൂ​ർ: കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​ന് കൊ​ടി​യേ​റി. പൂ​ര​ത്തി​ലെ മു​ഖ്യ പ​ങ്കാ​ളി​ക​ളാ​യ തി​രു​വ​മ്പാ​ടി-​പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ട് ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പൂ​ര​ക്കൊ​ടി ഉ​യ​ർ​ന്ന​ത്. ന​ഗ​ര​ത്തി​ൽ പൂ​ര​പ്പ​ന്ത​ലു​ക​ളു​ടെ​യും വെ​ടി​ക്കെ​ട്ടി​ന്റെ​യും ഒ​രു​ക്ക​ങ്ങ​ളും സ​ജീ​വ​മാ​യി.

പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ തി​രു​വ​മ്പാ​ടി​യി​ലാ​ണ് ആ​ദ്യം കൊ​ടി​യേ​റി​യ​ത്. പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ താ​ഴ​ത്തു​പു​ര​യ്ക്ക​ൽ സു​ന്ദ​ര​ൻ, സു​ഷി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ടി​മ​രം ഒ​രു​ക്കി​യ​ത്.

രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​രം​ഭി​ച്ച പ​ഞ്ചാ​രി​മേ​ള​ത്തി​ന്റെ ക​ലാ​ശ​ത്തി​നു​ശേ​ഷം 11.25ഓ​ടെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പു​ത്ത​ൻ സ​പ്ത​വ​ർ​ണ കൊ​ടി​ക്കൂ​റ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കൊ​ടി​ക്കാ​ലി​ൽ കെ​ട്ടി വാ​നി​ലു​യ​ർ​ത്തി. തു​ട​ർ​ന്ന് നാ​യ്ക്ക​നാ​ലി​ലും ന​ടു​വി​ലാ​ലി​ലും തി​രു​വ​മ്പാ​ടി​യു​ടെ പൂ​ര​ക്കൊ​ടി പാ​റി​പ്പ​റ​ന്നു. കൊ​ടി​യേ​റ്റ​ത്തി​ന് ശേ​ഷം ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ന​ടു​വി​ലാ​ൽ മ​ഠ​ത്തി​ലെ (ബ്ര​ഹ്മ​സ്വം മ​ഠം) ചി​റ​യി​ലാ​യി​രു​ന്നു തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​യു​ടെ ആ​റാ​ട്ട്. തൊ​ട്ടു​പി​ന്നാ​ലെ 11.30ഓ​ടെ പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലും കൊ​ടി​യേ​റ്റം ന​ട​ന്നു. ചെ​മ്പി​ൽ കു​ട്ട​നാ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​വു​ങ്ങി​ൽ ആ​ലി​ല​യും മാ​വി​ല​യും ദ​ർ​ഭ​പ്പു​ല്ലും ചാ​ർ​ത്തി​യാ​ണ് കൊ​ടി​മ​രം അ​ല​ങ്ക​രി​ച്ച​ത്.

വ​ലി​യ പാ​ണി​കൊ​ട്ടി പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​യ ഭ​ഗ​വ​തി​യെ സാ​ക്ഷി​നി​ർ​ത്തി ആ​ർ​പ്പു​വി​ളി​ക​ളോ​ടെ കൊ​ടി​ക്കൂ​റ കൊ​ടി​മ​ര​ത്തി​ലു​യ​ർ​ത്തി. തു​ട​ർ​ന്ന് അ​ഞ്ച് ഗ​ജ​വീ​ര​ന്മാ​രു​ടെ​യും പാ​ണ്ടി​മേ​ള​ത്തി​ന്റെ​യും അ​ക​മ്പ​ടി​യോ​ടെ പാ​റ​മേ​ക്കാ​വി​ല​മ്മ പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി വ​ട​ക്കു​ന്നാ​ഥ​നി​ലെ കൊ​ക്ക​ർ​ണി​യി​ൽ ആ​റാ​ട്ട് ന​ട​ത്തി.

എ​ട്ടു ഘ​ട​ക​ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ര​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് കൊ​ടി​യേ​റ്റ് ന​ട​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.15ന് ​ലാ​ലൂ​ർ കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലാ​ണ് ഘ​ട​ക​പൂ​ര​ങ്ങ​ളി​ൽ ആ​ദ്യ കൊ​ടി​യേ​റ്റം ന​ട​ന്ന​ത്.

കു​റ്റൂ​ർ നെ​യ്ത​ല​ക്കാ​വി​ല​മ്മ​ക്ക് രാ​ത്രി കൊ​ടി​യേ​റി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യി. പൂ​ര​ത്തി​നാ​യു​ള്ള ന​ഗ​ര​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ളും വേ​ഗ​ത്തി​ലാ​യി. പാ​റ​മേ​ക്കാ​വി​ന്റെ മ​ണി​ക​ണ്ഠ​നാ​ലി​ലെ​യും തി​രു​വ​മ്പാ​ടി​യു​ടെ ന​ടു​വി​ലാ​ൽ, നാ​യ്ക്ക​നാ​ൽ പ​ന്ത​ലു​ക​ളു​ടെ​യും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

24ന് ​ന​ട​ക്കു​ന്ന സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ആ​രം​ഭി​ച്ചു. 25നാ​ണ് നെ​യ്ത​ല​ക്കാ​വി​ല​മ്മ വ​ട​ക്കു​ന്നാ​ഥ​ന്റെ തെ​ക്കേ ഗോ​പു​ര​ന​ട തു​റ​ന്നി​റ​ങ്ങു​ന്ന പൂ​ര​വി​ളം​ബ​രം. 26നാ​ണ് തൃ​ശൂ​ർ പൂ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur PoorampooramThrissurSakthan Stand
News Summary - Sakthan's Thattakam is now in the throes of Pooram; The flag is hoisted for Thrissur Pooram
Next Story