കല്ലേപ്പാടത്ത് കടകളിൽ കവർച്ച
text_fieldsകല്ലേപ്പാടത്ത് കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞ
മോഷ്ടാവിന്റെ ചിത്രം
പഴയന്നൂർ: കല്ലേപ്പാടത്ത് കടകളിൽ കവർച്ചയും കവർച്ചാശ്രമവും. പൂളക്കൽ അബ്ദുൽ മുത്തലിയുടെ പലചരക്ക് കടയിൽനിന്ന് 7,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു. പൂട്ട് തകർത്ത് കയറിയ മോഷ്ടാക്കൾ സിഗരറ്റ് എടുക്കുകയും സോഡ കുടിക്കുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ രാമനാരായണന്റെ അരുൺ സ്റ്റോറിലും വിനോദിന്റെ മാംഗോ സ്റ്റോറിലും രണ്ട് യുവാക്കൾ മോഷണ ശ്രമം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
മാംഗോ സ്റ്റോറിൽ കമ്പി കൊണ്ട് പൂട്ടുപൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ട് പിന്തിരിയുന്ന യുവാവിന്റെ ദൃശ്യവും ബൈക്കിൽ രണ്ടു യുവാക്കൾ പോകുന്നതും സി.സി.ടി.വി കാമറയിൽ പതിഞ്ഞു. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു.