മാളയിൽ റോഡ് നവീകരണം അപകടക്കെണിയാകുന്നു
text_fieldsമാള: മാളയിൽനിന്ന് ആലുവയിലേക്ക് പോകുന്ന പൊതുമരാമത്ത് റോഡ് നവീകരണം പൂർത്തിയായതോടെ അപകട ഭീഷണി ഉയർത്തുന്നു. റോഡ് ഉയർത്തിയതിനെ തുടർന്ന് മാള പഞ്ചായത്ത് ഓഫിസിനു സമീപം ടാറിങ് കഴിഞ്ഞ വശങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. മാള ചാൽ സ്ഥിതി ചെയ്യുന്നത് ഇതിനു സമീപമായതിനാൽ അപകട സാധ്യതയേറെയാണ്.
ഏതാനും ദിവസം മുമ്പ് ചരക്ക് ലോറി നിയന്ത്രണം തെറ്റി ഈ ചാലിലേക്ക് മറിഞ്ഞിരുന്നു. എന്നിട്ടും കരാറുകാരൻ അപകട സൂചന ബോർഡുകൾ സ്ഥാപിക്കുകയോ താഴ്ന്ന ഭാഗം നികത്തുകയോ ചെയ്തിട്ടില്ല. അപകടം ഒഴിവാക്കാൻ ഇവിടെ വെറും രണ്ട് ടാർ വീപ്പകൾ മാത്രമാണ് വെച്ചിട്ടുള്ളത്. റോഡിന്റെ താഴ്ന്ന ഭാഗം അടിയന്തരമായി നികത്തി അപകട ഭീഷണി ഒഴിവാക്കണമെന്ന് പൊതുപ്രവർത്തകൻ ജോഷി പെരേപ്പാടൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

