റോഡിന്റെ ശോച്യാവസ്ഥ: പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ പൂക്കളം തീർത്തു
text_fieldsഅന്തിക്കാട്: കല്ലിടവഴി റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നവഭാരത് ക്ലബിന്റെയും കല്ലിടവഴി നിവാസികളുടെയും നേതൃത്വത്തിൽ അന്തിക്കാട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ പൂക്കളം തീർത്തു.
തീർത്തും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ് റോഡ്. വിദ്യാർഥികൾ, ആൽഫ പാലിയേറ്റിവ് കിടപ്പ് രോഗികൾ ഉൾപ്പെടെ അനവധി സാധാരണക്കാർ ഉപയോഗിക്കുന്ന ഈറോഡ് മാസങ്ങളായി തകർന്ന നിലയിലാണ്. പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്ല കാർഡുകൾ നിരത്തിയാണ് സമരക്കാർ പ്രതിഷേധ പൂക്കളം തീർത്തത്. കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ ബൽക്കീസ് ബാനു ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ സജിൽ കൊടപ്പുള്ളി, അഭിജിത്ത് പണ്ടാരൻ, സജയ് മാണിക്യത്ത്, ഉണ്ണി പൂക്കാട്ട്, വിജീഷ് ഹുസൈൻ, സന്തോഷ് വാര്യർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

