Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീച്ചി വനമേഖലയിൽ കാട്ടാന ശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ

text_fields
bookmark_border
ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ നടപ്പാക്കിയിട്ടില്ല
പീച്ചി വനമേഖലയിൽ കാട്ടാന ശല്യം രൂക്ഷം; കർഷകർ ആശങ്കയിൽ
cancel
camera_alt

പീച്ചി വനമേഖലയോട് ചേർന്ന ജനവാസമേഖലയിൽ കാട്ടാന തെങ്ങുകൾ മറിച്ചിട്ട നിലയിൽ 

പീച്ചി: പള്ളിക്കുന്ന്, തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ അഞ്ച് ദിവസങ്ങളിലായി കാട്ടാന ഇറങ്ങി കാർഷികവിളകൾ നശിപ്പിച്ചു. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്ന മലയോര മേഖലയിലാണ് കാട്ടാനകളുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പള്ളിക്കുന്ന് തച്ചിൽ പ്രിൻസിന്റെ പറമ്പിൽ എത്തിയ ആന മൂന്ന് തെങ്ങും ഒരു മാവും മറിച്ചിട്ട് നശിപ്പിച്ചു.

സമീപത്തെ വിതയത്തിൽ ജോസിന്റെ പറമ്പിലെ പ്ലാവിലെ ചക്ക മുഴുവൻ തിന്നു. പ്രദേശത്ത് ഏകദേശം നാല് കിലോമീറ്ററിലധികം ദൂരത്ത് വൈദ്യുതി വേലിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്. ഇരുട്ടാകുന്നതോടെ ആനകൾ കൂട്ടമായി വനമേഖലയോട് ചേർന്ന പ്രദേശത്ത് തമ്പടിക്കുകയാണ്. ഇതിൽ ഒരു ഒറ്റയാൻ മാത്രമാണ് ജനവാസമേഖലയിൽ ഇറങ്ങുന്നത്. ഇത് മൂലം ജനങ്ങൾക്ക് രാത്രി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

കാട്ടാനകൾക്ക് പുറമേ കുരങ്ങ്, മലയണ്ണാൻ, മയിൽ, പന്നി തുടങ്ങിയവയുടെയും ശല്യം മൂലം കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സ്ഥിരം ആനയിറങ്ങുന്നത് പ്രദേശവാസികളുടെ ജീവന് തന്നെ അപകടഭീഷണിയാണ്. കുറെ കാലമായി പ്രശ്‌നത്തിന് പരിഹാരമായി ജനങ്ങൾ ആവശ്യപ്പെട്ട ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rising Wild Elephant Threat Alarms Peechi Farmers
Next Story