Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​കമേള; ചൂടേറും പോരാട്ടം; മുന്നിലെത്തി തൃശൂർ ഈസ്റ്റ്

text_fields
bookmark_border
ആ​ദ്യ ദി​ന​ങ്ങ​ളി​ൽ മു​ന്നി​ലെ​ത്തി​യ ചാ​ല​ക്കു​ടി​യെ മ​റി​ക​ട​ന്ന് കു​തി​പ്പ്
റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​കമേള; ചൂടേറും പോരാട്ടം; മുന്നിലെത്തി തൃശൂർ ഈസ്റ്റ്
cancel

കു​ന്നം​കു​ളം: റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക മാ​മാ​ങ്ക​ത്തി​ന്റെ മൂ​ന്നാം ദി​നം പി​ന്നി​ട്ട​തോ​ടെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല തി​രി​ച്ചു​വ​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി മു​ന്നേ​റി​യ ചാ​ല​ക്കു​ടി​യെ പി​ന്ത​ള്ളി​യാ​ണ് 129 പോ​യ​ന്റോ​ടെ തൃ​ശൂ​ർ ഈ​സ്റ്റ് ഒ​ന്നാം സ്ഥാ​ന​ത്ത് കി​രീ​ട​ത്തി​നാ​യി കു​തി​ക്കു​ന്ന​ത്. 13 സ്വ​ർ​ണ​വും 12 വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വു​മാ​ണ് നേ​ടി​യ​ത്. ഒ​മ്പ​ത് സ്വ​ർ​ണ​വും 14 വെ​ള്ളി​യും 11 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 116 പോ​യ​ന്റു​മാ​യി ചാ​ല​ക്കു​ടി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 86 പോ​യ​ന്റോ​ടെ ആ​തി​ഥേ​യ​രാ​യ കു​ന്നം​കു​ളം മൂ​ന്നാം സ്ഥാ​ന​ത്തും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

തൃ​ശൂ​ർ വെ​സ്റ്റ് 73 പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും തൊ​ട്ടു​പി​റ​കി​ൽ 70 പോ​യ​ന്റോ​ടെ വ​ല​പ്പാ​ട് അ​ഞ്ചാം സ്ഥാ​ന​ത്തു​മു​ണ്ട്. മാ​ള (53), ചാ​വ​ക്കാ​ട് (52), കൊ​ടു​ങ്ങ​ല്ലൂ​ർ (30), ചേ​ർ​പ്പ് (16), വ​ട​ക്കാ​ഞ്ചേ​രി (15), ഇ​രി​ങ്ങാ​ല​ക്കു​ട (11), മു​ല്ല​ശ്ശേ​രി (5) എ​ന്നീ പോ​യ​ന്റോ​ടെ പു​റ​കി​ലു​ണ്ട്.

സ്കൂ​ൾ ത​ല​ത്തി​ൽ ആ​ദ്യ​ദി​നം മു​ത​ൽ നാ​ട്ടി​ക ഗ​വ ഫി​ഷ​റീ​സ് എ​ച്ച്.​എ​സ്.​എ​സ് മു​ന്നി​ൽ ത​ന്നെ​യാ​ണ്. ഏ​ഴ് സ്വ​ർ​ണ​വും മൂ​ന്ന് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി 47 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് മു​ന്നേ​റു​ക​യാ​ണ്.

മൂ​ന്ന് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വും നേ​ടി 41 പോ​യ​ന്റോ​ടെ ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 38 പോ​യ​ന്റു​മാ​യി ആ​ളൂ​ർ ആ​ർ.​എം.​എ​ച്ച്.​എ​സ്.​എ​സ് അ​ഞ്ച് സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

കൊ​ടും​ചൂ​ടി​ൽ മൂ​ന്ന് ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മേ​ള ശ​നി​യാ​ഴ്ച സ​മാ​പി​ക്കും. വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ന്നം​കു​ളം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​ജി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Revenue District School Sports Festival
Next Story