Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിഷുദിനത്തിൽ...

വിഷുദിനത്തിൽ വിശ്രമമില്ലാത്ത കാവൽ; പാഞ്ഞെത്തിയത് മൂന്ന് ജീവനുകൾക്കായി, വീണ്ടെടുത്തത് രണ്ടുപേരെ

text_fields
bookmark_border
വിഷുദിനത്തിൽ വിശ്രമമില്ലാത്ത കാവൽ; പാഞ്ഞെത്തിയത് മൂന്ന് ജീവനുകൾക്കായി, വീണ്ടെടുത്തത് രണ്ടുപേരെ
cancel
camera_alt

1. പ്ര​ശാ​ന്ത്, 2. ഷി​ബു, 3. ഇ​സ്ഹാ​ഖ്, 4. വി​ഷ്ണു, 5. ജ്യോ​തി​സ് തോ​മ​സ്, 6. ക​ല, 7. സി​ന്ധു

തൃ​ശൂ​ർ: നാ​ടും ന​ഗ​ര​വും വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ട​യി​ലും വി​ശ്ര​മ​മി​ല്ലാ​തെ പാ​ഞ്ഞെ​ത്തി​യ പൊ​ലീ​സ് സം​ഘം തി​രി​കെ ന​ൽ​കി​യ​ത് വി​ല​പ്പെ​ട്ട ര​ണ്ട് ജീ​വ​നു​ക​ൾ. ഒ​രു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​ന്റെ നൊ​മ്പ​ര​മു​ണ്ടെ​ങ്കി​ലും സ​ന്ദ​ർ​ഭോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ര​ണ്ടു​പേ​രെ മ​ര​ണ​മു​ഖ​ത്ത് നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ക​യ​റ്റി​യ​തി​ന്റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് സി​റ്റി പൊ​ലീ​സി​ലെ ക​ൺ​ട്രോ​ൾ റൂം ​സം​ഘം. നാ​ർ​കോ​ട്ടി​ക് സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റും എ​സ്.​പി.​സി അ​സി. ജി​ല്ല നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ ജ്യോ​തി​സ് തോ​മ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ശാ​ന്ത്, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വി​ഷു​ദി​ന​ത്തി​ൽ മാ​തൃ​ക​യാ​യ​ത്.

ഉ​ച്ച​ക്ക് മൂ​ന്നോ​ടെ​യാ​ണ് ആ​ദ്യ സ​ന്ദേ​ശം വ​യ​ർ​ലെ​സ് സെ​റ്റി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. കു​ന്നം​കു​ള​ത്ത് നി​ന്ന് കാ​ണാ​താ​യ ആ​ൾ തൃ​ശൂ​രി​ലെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു വി​വ​രം. ഉ​ട​ൻ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി. പി​ങ്ക് പൊ​ലീ​സി​ലെ എ.​എ​സ്.​ഐ​മാ​രാ​യ ക​ല, സി​ന്ധു, ടൗ​ൺ ഈ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്.​ഐ ഷി​ബു, സി.​പി.​ഒ ഇ​സ്ഹാ​ക് എ​ന്നി​വ​രും സ​ഹാ​യ​ത്തി​നെ​ത്തി.

ലോ​ഡ്ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മു​റി ച​വി​ട്ടി​ത്തു​റ​ന്ന് അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​ദ്രാ​വ​കം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ഇ​യാ​ളെ കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ഒ​രു ജീ​വ​ൻ ര​ക്ഷി​ച്ച​തി​ന്റെ ആ​ശ്വാ​സ​ത്തി​ൽ മ​ട​ങ്ങു​മ്പോ​ഴാ​ണ് വൈ​കീ​ട്ട് നാ​ലോ​ടെ അ​ടു​ത്ത വി​ളി വ​രു​ന്ന​ത്. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് മു​ൻ​വ​ശ​ത്ത് ഫു​ട്പാ​ത്തി​ൽ ഒ​രാ​ൾ വീ​ണു​കി​ട​ക്കു​ന്നു എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു കൂ​ടി​നി​ന്ന​വ​രു​ടെ നി​ഗ​മ​നം. എ​ന്നാ​ൽ, ഇ​ത് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ എ​സ്.​ഐ ജ്യോ​തി​സ് തോ​മ​സ് ഇ​യാ​ളെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ചു. നെ​ഞ്ചു​പി​ടി​ച്ച് ക​ണ്ണു​തു​റ​ന്ന​യു​ട​ൻ വീ​ണ്ടും കു​ഴ​ഞ്ഞു​വീ​ണ ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ര​ണ്ടാ​മ​ത്തെ ജീ​വ​നും പൊ​ലീ​സു​കാ​ർ സു​ര​ക്ഷി​ത​മാ​ക്കി.

തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ഞ്ചോ​ടെ നാ​യ്ക്ക​നാ​ൽ പ​രി​സ​ര​ത്ത് 65കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണെ​ന്ന സ​ന്ദേ​ശ​വു​മെ​ത്തി. ആം​ബു​ല​ൻ​സി​നാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ൽ സ​മീ​പ​ത്തെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്റെ സ​ഹാ​യ​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല എ​ന്ന​ത് നൊ​മ്പ​ര​മാ​യി.

ഇ​തി​നി​ട​യി​ലും ന​ഗ​ര​ത്തി​ലെ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഈ ​സം​ഘം ഓ​ടി​യെ​ത്തി​യി​രു​ന്നു. വി​ശ്ര​മ​മി​ല്ലാ​ത്ത ഡ്യൂ​ട്ടി​ക്കി​ട​യി​ലും ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ത്താ​ണി​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ സം​തൃ​പ്തി​യോ​ടെ​യാ​ണ് ഇ​വ​ർ വി​ഷു​ദി​ന​ത്തി​ലെ ത​ങ്ങ​ളു​ടെ ഡ്യൂ​ട്ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policerole modelsrescuedThrissur
News Summary - Restless guard on Vishu Day; rushed to save three lives, rescued two
Next Story