കടലിൽ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചു
text_fieldsകടലിലകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ കരയിലെത്തിക്കുന്നു
അഴീക്കോട്: മത്സ്യബന്ധനത്തിനിടെ പ്രൊപ്പല്ലറിൽ വലചുറ്റി എൻജിൻ നിലച്ചതിനെ തുടർന്ന് കടലിലകപ്പെട്ട വള്ളത്തിലെ തൊഴിലാളികളെ അഴീക്കോട് തീരദേശ പൊലീസ് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. 'സംസം' വള്ളത്തിലെ മുപ്പത്തഞ്ചോളം മത്സ്യത്തൊഴിലാളികളെ അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മണികണ്ഠെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷപ്പെടുത്തിയത്. എ.എസ്.ഐമാരായ വിനോദ് കുമാർ, ബിനീഷ് കുമാർ, സി.പി.ഒ വിപിൻ, തങ്കരാജ്, ഹാരിസ്, ജവാബ്, ശരത് എന്നിവരെ കൂടാതെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഉമ്മുൽഖുറ ഗ്രൂപ്പിെൻറ 'ഹാഷിം' ബോട്ടിെൻറ സ്രാങ്ക് കബീറും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

