Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂങ്കുന്നം-കുറ്റൂർ...

പൂങ്കുന്നം-കുറ്റൂർ റോഡിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി; കെ.എസ്.ഇ.ബിക്ക് കത്ത് നൽകും

text_fields
bookmark_border
Street Light
cancel

തൃ​ശൂ​ർ: പൂ​ങ്കു​ന്നം - കു​റ്റൂ​ർ റോ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നും പു​തി​യ​വ സ്ഥാ​പി​ക്കാ​നും കെ.​എ​സ്.​ഇ.​ബി​ക്ക് ക​ത്ത് ന​ൽ​കാ​ൻ തൃ​ശൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. താ​ലൂ​ക്കി​ൽ ന​ട​ന്നു​വ​രു​ന്ന വി​വി​ധ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ യോ​ഗം വി​ല​യി​രു​ത്തി. പ​ദ്ധ​തി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

തൃ​ശൂ​ർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ന്റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ കു​ഴി​ക​ൾ അ​ട​ക്കാ​നും കാ​ല​പ്പ​ഴ​ക്കം മൂ​ലം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത വാ​ട്ട​ർ പ​മ്പു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കാ​നാ​യി താ​ലൂ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്ത് എം.​സി.​എ​ഫ് സ്ഥാ​പി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി​യോ​ട് നി​ർ​ദേ​ശി​ച്ചു.

അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ച റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ യോ​ഗം വി​ല​യി​രു​ത്തി. പ​ട്ടി​ക്കാ​ട് - വി​ല​ങ്ങ​ന്നൂ​ർ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​താ​യി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഓ​ഫി​സ​ർ അ​റി​യി​ച്ചു. പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ ടി. ​ജ​യ​ശ്രീ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebStreet light
News Summary - Repair of street lights on Poonkunnam-Kuttur road-Letter will be given to KSEB
Next Story