തൃശൂരിന് തിലകക്കുറിയായി നവീകരിച്ച ശക്തൻ തമ്പുരാൻ ട്രാഫിക് െഎലൻറ്
text_fieldsനവീകരിച്ച ശക്തൻ തമ്പുരാൻ ട്രാഫിക് ഐലൻറ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തപ്പോൾ
തൃശൂർ: നവീകരിച്ച ശക്തൻ തമ്പുരാൻ ട്രാഫിക് ഐലൻറ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
സൺ മെഡിക്കൽ ആൻഡ് റിസർച് സെൻററാണ് ട്രാഫിക് ഐലൻറ് നവീകരിച്ചത്. സമകാലീന പാരാമെട്രിക് ശൈലിയിലാണ് ട്രാഫിക് ഐലൻറ് രൂപകൽപന ചെയ്തിട്ടുള്ളത്. കോർട്ടൻ സ്റ്റീൽകൊണ്ട് നിർമിച്ച സംരക്ഷണവലയമാണ് പ്രധാന ആകർഷണം. ഋതുഭേദമനുസരിച്ച് നിറവ്യത്യാസങ്ങൾ ഇതിലുണ്ടാകും.
സമാനതയില്ലാത്ത നാനൂറിലേറെ ആകൃതികളിലുള്ള തൂണുകളാണ് ഈ സംരക്ഷണവലയത്തിലുള്ളത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന് ഈന്നൽ നൽകിയാണിത്. ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ജാകിനെ ചടങ്ങിൽ ആദരിച്ചു.
കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, സിന്ധു ആേൻറാ ചാക്കോള, പി.കെ. ഷാജൻ, ജോൺ ഡാനിയേൽ, സൺ മെഡിക്കൽ ആൻഡ് റിസർച് സെൻറർ മാനേജിങ് ഡയറക്ടർ പ്രതാപ് വർക്കി, ഡയറക്ടർമാരായ പ്രഫ. വി.കെ. വിജയകുമാർ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

