സിൽവർസ്റ്റോമിൽ റീൽസ് മൽസരം
text_fieldsതൃശൂർ: അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീംപാർക്കിന്റെ മായക്കാഴ്ചകൾ റീൽസ് ആക്കാമോ? ഹിറ്റായാൽ സുഹൃത്തിനൊപ്പം വിയറ്റ്നാമിലേക്ക് യാത്ര പോകാം. സിൽവർസ്റ്റോമിലെത്തുന്ന അതിഥികൾക്കാണ് അവസരം.
ആദ്യം ചെയ്യേണ്ടത് bookings.silverstorm.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ 10 ശതമാനം ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുക. സിൽവർസ്റ്റോം, സ്നോ സ്റ്റോം,സിൽവർസ്റ്റോം റിസോർട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് റീൽ ഉണ്ടാക്കാം. സോഷ്യൽ മീഡിയയിൽ മൂന്നു സുഹൃത്തുക്കളെ മെൻഷൻ ചെയ്ത് റീൽ ഷെയർ ചെയ്യുക. കൂടുതൽ കാഴ്ചക്കാരും ലൈക്കും കിട്ടുന്ന ആളുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.
ഒന്നാംസ്ഥാനം നേടുന്നയാൾക്ക് ഒരു സുഹൃത്തിനൊപ്പം വിയറ്റ്നാമിലേക്ക് യാത്ര പോകാമെന്ന് ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു. രണ്ടാംസമ്മാനം നേടുന്ന രണ്ടു പേർക്ക് ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവ്സിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യാം.
മൂന്നാംസ്ഥാനം മൂന്നു പേർക്ക് അതിരപ്പിള്ളി സിൽവർസ്റ്റോം റിസോർട്ടിൽ ഒരു രാത്രി താമസം. പരീക്ഷച്ചൂടിൽ നിന്ന് വേനൽച്ചൂടിലേക്ക് എത്തിയ 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സിൽവർസ്റ്റോം വാട്ടർ തീംപാർക്കും സ്നോ പാർക്കും 50 ശതമാനം ഡിസ്കൗണ്ടിൽ സന്ദർശിക്കാം.
കൂടെ വരുന്ന രക്ഷിതാക്കൾ,കൂട്ടുകാർ എന്നിവർക്ക് 15 ശതമാനം ഡിസ്കൗണ്ടും നേടാം. അധ്യാപകർക്കുമുണ്ട് 50 ശതമാനം ഡിസ്കൗണ്ട്.

