Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീഡനക്കേസ്​:...

പീഡനക്കേസ്​: എസ്​.ഐയുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി

text_fields
bookmark_border
പീഡനക്കേസ്​: എസ്​.ഐയുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളി
cancel

തൃ​ശൂ​ർ: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച് തൃ​ശൂ​ര്‍ ഈ​സ്​​റ്റ്​ പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യും എ​റ​ണാ​കു​ളം മു​ള​വു​കാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഇ​ന്‍സ്പെ​ക്ട​റു​മാ​യ മ​ര​ട് പ​ന​ച്ചി​ക്ക​ല്‍ സു​നു​വി​െൻറ (44) മു​ന്‍കൂ​ര്‍ ജാ​മ്യ​ഹ​ര​ജി തൃ​ശൂ​ർ ജി​ല്ല പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി ഡി. ​അ​ജി​ത്കു​മാ​ര്‍ ത​ള്ളി. പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ യു​വ​തി പ​രാ​തി ന​ൽ​കാ​ൻ മു​ള​വു​കാ​ട് സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ൾ അ​ടു​പ്പം കൂ​ടി പ​ല​ത​വ​ണ കാ​റി​ലും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

വി​വാ​ഹി​ത​നും ര​ണ്ട്​ കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ഭാ​ര്യ​യെ വി​വാ​ഹ​മോ​ച​നം ചെ​യ്​​ത്​ പ​രാ​തി​ക്കാ​രി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍കി​യും പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ണ്ട്. 2019 ന​വം​ബ​ര്‍ 25ന്​ ​യു​വ​തി​യെ ബ​ലം​പ്ര​യോ​ഗി​ച്ച് തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഉ​പേ​ക്ഷി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഈ​സ്​​റ്റ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മൊ​ഴി എ​ടു​ത്ത ശേ​ഷ​മാ​ണ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ഡി. ബാ​ബു ഹാ​ജ​രാ​യി.

Show Full Article
TAGS:Rape case: Police Inspector SI anticipatory bail rejected 
Next Story