Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്ന് വയസ്സുകാരിയെ...

മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്​റ്റിൽ
cancel
camera_alt

അറസ്​റ്റിലായ സബീഷ്

എരുമപ്പെട്ടി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് സ്വദേശി സബീഷിനെയാണ് (35) എരുമപ്പെട്ടി പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയുടെ മാതാവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സമീപവാസിയായ യുവതിയുടെ ശ്രദ്ധയിൽപെട്ടതാണ് കുട്ടിക്ക് തുണയായത്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ ഭാഗത്ത് നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നിരവധി അക്രമസംഭവങ്ങൾ നടന്നതായി നാട്ടുകാർ പറയുന്നു. മാനഹാനി ഭയന്നാണ് പലരും പൊലീസിൽ പരാതി നൽകാതിരുന്നത്. മൂന്ന് വയസ്സുകാരിക്കെതിരെ നടന്ന പീഡന ശ്രമത്തിനെതിരെയും പരാതി നൽകിയിരുന്നില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape attempt casethree-year-old girlPocso Cases
Next Story