Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ...

ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ച് വ​യോ​ധി​ക

text_fields
bookmark_border
ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ച് വ​യോ​ധി​ക
cancel
camera_alt

ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ടി​നു മു​ന്നി​ൽ രാ​മാ​ത്ത

വ​ട​ക്കാ​ഞ്ചേ​രി: മ​ഴ​ക്കാ​റ് വ​ന്ന് മാ​നം ക​റു​ത്താ​ൽ രാ​മാ​ത്ത​യു​ടെ നെ​ഞ്ച് പി​ട​ക്കും. ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ച് വ​യോ​ധി​ക.തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ വെ​ടി​പ്പാ​റ കോ​ള​നി നി​വാ​സി പ​രേ​ത​നാ​യ ദ്വ​ര​സ്വാ​മി​യു​ടെ ഭാ​ര്യ രാ​മാ​ത്ത​യാ​ണ് (73) ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഒ​റ്റ​മു​റി വീ​ട്ടി​ൽ സ​ങ്ക​ട​ക്ക​ട​ലി​ൽ ക​ഴി​യു​ന്ന​ത്. മേ​ൽ​ക്കൂ​ര​യി​ലെ പ​ട്ടി​ക​ക​ൾ ചി​ത​ലെ​ടു​ത്ത് ഓ​ടു​ക​ൾ ഇ​ള​കി മാ​റി​യ നി​ല​യി​ലാ​ണ്.

മ​ൺ​ക​ട്ട​ക​ളാ​ൽ നി​ർ​മി​ച്ച ചു​വ​രു​ക​ൾ വി​ണ്ടു​കീ​റി ഏ​തു നി​മി​ഷ​വും ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ക​ട്ടി​ല​ക്ക് മു​ക​ൾ ഭാ​ഗ​ത്തു​ള്ള ചു​മ​ർ ഇ​ടി​ഞ്ഞു വീ​ണി​ട്ട് കാ​ല​മേ​റെ​യാ​യി. ജ​ന​ലി​നും മ​റ്റും വാ​തി​ലു​ക​ൾ പോ​ലു​മി​ല്ല. മേ​ൽ​ക്കൂ​ര​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ടാ​ർ​പോ​ളി​ൻ ഷീ​റ്റ് ക​ഷ​ണ​ങ്ങ​ൾ വെ​ച്ചാ​ണ് മ​റ​ച്ച​ത്. വ​യോ​ധി​ക​യും അ​വി​വാ​ഹി​ത​നാ​യ ഏ​ക​മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നും (45) ആ​ണ് വീ​ട്ടി​ൽ താ​മ​സം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ യു​വാ​വി​ന് ലോ​ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് വ​രു​മാ​നം നി​ല​ച്ച​തും വെ​ല്ലു​വി​ളി​യാ​യി.ദു​ര​ന്ത​മൊ​ഴി​വാ​ക്കാ​ൻ ഇ​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യോ ഭ​വ​ന​മൊ​രു​ക്കി ന​ൽ​കു​ക​യോ വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpramatha
News Summary - ramatha need help
Next Story