ദേശീയപാതയിൽ നിന്ന് മഴവെള്ളവും ചളിയും ഒലിച്ചിറങ്ങി; കുടുംബം ദുരിതത്തിൽ
text_fieldsദേശീയപാതയിൽ നിന്ന് ചളിയും വെള്ളവും ഒലിച്ചിറങ്ങി ചേറ്റുവ കോട്ടിലിങ്ങൽ റഫീഖിന്റെ വീടിനുള്ളിൽ നിറഞ്ഞപ്പോൾ
ചേറ്റുവ: കനത്ത മഴയിൽ ദേശീയപാതയിൽ നിന്ന് വെള്ളവും ചളിയും ഒലിച്ചിറങ്ങിതോടെ കുടുംബം ദുരിതത്തിലായി. ചേറ്റുവ കൊട്ടിലിങ്ങൽ റഫീഖിന്റെ വീടാണ് വെള്ളത്തിലായത്. വ്യാഴാഴ്ച രാത്രിയിലെ കനത്ത മഴയിലാണ് പണി നടക്കുന്ന ദേശീയപാതയിൽ നിന്ന് ചെളി നിറഞ്ഞ വെള്ളം കുത്തിയൊലിച്ച് വീടിനകത്ത് നിറഞ്ഞത്. സമീപത്തെ വീടുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കുമെല്ലാം ചെളിവെള്ളമെത്തി.
കരാർ കമ്പനി അശാസ്ത്രീയരീതിയിൽ കാന നിർമിച്ചതിനാലാണ് പ്രദേശവാസികൾക്ക് ദുരിതം അനുഭവിക്കേണ്ടി വന്നതെന്ന് സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കുറ്റപ്പെടുത്തി. ദേശീയപാതക്ക് സമീപം വെള്ളം ഒലിച്ചുപോകാൻ നിർമിച്ച കാനയുടെ ഉൾഭാഗത്ത് അടിഞ്ഞ മണലും അവശിഷ്ടങ്ങളും നീക്കണമെന്നും വെള്ളം ഒഴുകാൻ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

