മഴ: വീട് തകർന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകനത്ത മഴയിൽ അന്തിക്കാട് പടിയം എറവിൽ ചന്ദ്രന്‍റെ വീട് ഇടിഞ്ഞുതകർന്ന നിലയിൽ
അന്തിക്കാട്: കനത്ത മഴയിൽ വീട് തകർന്നു. പടിയം സംഗീത് ക്ലബിന് സമീപം എറവിൽ ചന്ദ്രന്‍റെ കളിമൺചുവരുള്ള വീടാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ച 2.30ഓടെയാണ് സംഭവം.
ചുവർ ഇടിയുന്ന ശബ്ദം കേട്ട് വീട്ടിലുള്ളവർ എഴുന്നേറ്റ് പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാർഡ് അംഗം സരിത സുരേഷ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുൽ ജലീൽ എടയാടി, സി.പി.എം അന്തിക്കാട് ലോക്കൽ സെക്രട്ടറി സന്ദീപ് പൈനൂർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
വീട്ടുകാരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീട് നിർമിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

