'ക്വോട്ട തികഞ്ഞില്ല'; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്
text_fieldsതൃശൂർ: പിഴയീടാക്കുന്നവരെ പിടികൂടുന്നതിലെ ക്വോട്ട തികക്കാതിരുന്ന പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകി ജില്ല പൊലീസ്. തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂമിലെ പൊലീസുകാരനാണ് മേലുദ്യോഗസ്ഥൻ നോട്ടീസ് നൽകിയത്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിക്കുന്നതിന് നൽകിയ ടാർഗറ്റ് തികഞ്ഞില്ലെന്നാണ് കാരണം.
മദ്യപിച്ച് വണ്ടിയോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാനായിരുന്നു നിർദേശം. എന്നാൽ, പൊലീസുകാരന് ഒരാളെ മാത്രമേ പിടികൂടാൻ കഴിഞ്ഞിരുന്നുള്ളൂ. േക്വാട്ട തികക്കുന്നതിൽ വീഴ്ചവരുത്തിയത് ഗുരുതര കുറ്റമാണെന്നും മേലധികാരിയുടെ നിർദേശം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നൽകിയത്.
കടുത്ത മാനസിക പീഡനം അനുഭവിക്കുന്നെന്ന വിമർശനം സേനാംഗങ്ങളിൽ നേരത്തെയുണ്ട്. മാസങ്ങൾക്ക് മുമ്പാണ് തൃശൂർ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് കോടതി ഡ്യൂട്ടിയിൽ പോയ പനമരം സി.ഐയെ കാണാതായി പിന്നീട് തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത്.

