Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണവിരുന്നായി...

ഓണവിരുന്നായി ‘പുഴനിലാവ്’

text_fields
bookmark_border
ഓണവിരുന്നായി ‘പുഴനിലാവ്’
cancel

കൊടുങ്ങല്ലൂർ: മുസരീസ് പൈതൃക പദ്ധതിയും കോട്ടപ്പുറം ടൂറിസം സൊസൈറ്റിയും കോട്ടപ്പുറം കായലോരത്ത് സംഘടിപ്പിച്ച ‘പുഴനിലാവ്’ ഓണാഘോഷം കലാസ്വാദകർക്ക് വിരുന്നായി. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ‘പുഴനിലാവ്’ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ടൂറിസം സൊസൈറ്റി പ്രസിഡന്റ് വി.എം. ജോണി അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് കലാ-കായിക മത്സരങ്ങളും നടക്കുന്നുണ്ട്.

രണ്ടാം ദിവസം നടന്ന സാംസ്കാരിക സന്ധ്യയിൽ കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ ഇ.ആർ. ബൈജു ഓപറേഷൻ തൂഫാൻ വിഷയത്തിൽ സംസാരിച്ചു. തുടർന്ന് ശ്രീദുർഗ കൈകൊട്ടി കളി സംഘം അവതരിപ്പിച്ച ഓണക്കളിയും സംഗീത സന്ധ്യയും നടന്നു. ശനിയാഴ്ച രാത്രിയിലെ ഗാനമേളയും സിനിമാറ്റിക് ഡാൻസും ആസ്വദിക്കാൻ നിരവധി പേരെത്തി. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് ആറിന് ഡി.ജെ. ഡാൻസ്, കൈകൊട്ടിക്കളി എന്നിവയുണ്ടാകും.

സാംസ്കാരിക സമ്മേളനം മുൻ എം.പി. ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ അവധിയോടൊപ്പം മറ്റു അവധി ദിനങ്ങളുമായതോടെ കോട്ടപ്പുറം കായലോരത്ത് സന്ദർശക തിരക്കേറിയിരിക്കുകയാണ്. മുസിരിസ് അലങ്കാരത്തോടൊപ്പം കായൽക്കാഴ്ചയും ഇളംകാറ്റും കലാവിഭവങ്ങളുമെല്ലാം ഇവിടെയെന്നവർക്ക് നല്ല അനുഭൂതിയാണ് സമ്മാനിക്കുന്നത്. രാവിലെ മുതൽ ആളുകൾ എത്താറുണ്ടെങ്കിലും വൈകീട്ട് തുടങ്ങി രാത്രി വരെയാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. നിരവധി പേരാണ് കുടുംബാംഗങ്ങളമായി ഇവിടെ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsThrissur
News Summary - ‘Puzhanilavu’ Onam celebration a feast for art lovers
Next Story