എസ്.എന്‍.ഡി.പി യൂനിയൻ മന്ദിരത്തില്‍ മാടിനെ കശാപ്പ് ചെയ്ത സംഭവം: നാലുപേർ അറസ്റ്റിൽ
text_fieldsആമ്പല്ലൂര്‍: പുതുക്കാട് എസ്.എന്‍.ഡി.പി യൂനിയെൻറ പ്രവൃത്തി പൂർത്തിയാവാത്ത മന്ദിരത്തില്‍ മാടിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ നാലുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശികളായ പുളിക്കന്‍ ജിന്സണ് (31), ഗോപുരാന്‍ നിജോ (31), വടക്കുമ്പാടന് അമല്‍ (28), കുരിശിങ്കല്‍ ഷിേൻറാ (31) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഈസ്റ്ററിെൻറ തലേദിവസം യൂനിയന്‍ മന്ദിരത്തിെൻറ താഴത്തെ നിലയില്‍വെച്ച് പ്രതികള്‍ മാടിനെ കശാപ്പ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറവ് മാലിന്യങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
യൂനിയന്‍ ഭാരവാഹികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ മറ്റു ലക്ഷ്യങ്ങളില്ലെന്ന് പുതുക്കാട് പൊലീസ് അറിയിച്ചു.

