Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightPuthukkadchevron_rightപു​തു​ക്കാ​ട്ട്​...

പു​തു​ക്കാ​ട്ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കാ​ത്തി​രി​പ്പു​കേ​​ന്ദ്രം

text_fields
bookmark_border
പു​തു​ക്കാ​ട്ട്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കാ​ത്തി​രി​പ്പു​കേ​​ന്ദ്രം
cancel

ആ​മ്പ​ല്ലൂ​ർ: പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​യി ബ​സ് കാ​ത്തി​രി​പ്പു​കേ​​ന്ദ്രം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. എം.​എ​ൽ.​എ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​​ന്ദ്ര​ത്തി​ന്റെ രൂ​പ​രേ​ഖ എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെ​യ്തു. 15 മീ​റ്റ​ർ നീ​ള​ത്തി​ലും അ​ഞ്ച് മീ​റ്റ​ർ വീ​തി​യി​ലും 30 യാ​ത്ര​ക്കാ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ക.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ഒ​രു​ക്കു​ന്ന ഷെ​ൽ​ട്ട​റി​ൽ വൈ​ഫൈ, സോ​ളാ​ർ ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ദേ​ശീ​യ​പാ​ത അ​ധി​കാ​രി​ക​ളു​ടെ​യും യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യി ബ​സ് കാ​ത്തി​രി​പ്പു​കേ​​ന്ദ്രം നി​ർ​മി​ക്കാ​ൻ നി​ശ്ച​യി​ച്ച​ത്.

കൊ​ട​ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​മാ​ണ് രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ച്ച​ത്. ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus StandPuthukkadKSRTC
News Summary - Puthukkad KSRTC Bus Stand
Next Story