പുന്നയിലെ കണ്ടെയ്ൻമെൻറ് സോൺ: റോഡ് അടച്ചിട്ടതിനെ ചൊല്ലി സംഘർഷം
text_fieldsസംഘർഷത്തിൽ പരിക്കേറ്റ യതീന്ദ്രദാസ്, ഭാര്യ ലീന, കൗൺസിലർ ഹിമ മനോജ് എന്നിവർ
ചാവക്കാട്: കണ്ടെയ്ൻമെൻറ് സോണിലെ റോഡ് അടച്ചതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പുന്നയിൽ കോൺഗ്രസുകാരായ കൗൺസിലർക്കും ജില്ല ജനറൽ സെക്രട്ടറിയുൾെപ്പടെ കുടുംബത്തിലെ നാലുപേർക്കും പരിക്കേറ്റു. നഗരസഭ ആറാം വാർഡ് കൗൺസിലറും കോൺഗ്രസ് പ്രതിനിധിയുമായ ഹിമ മനോജ് (35), ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്, ഭാര്യ ലീന (45), മക്കളായ ഭഗത് ദാസ് (27), ശിബിൽദാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഹിമയെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യതീന്ദ്രദാസും കുടുംബവും പ്രാഥമിക ചികിത്സക്കുശേഷം വീട്ടിലേക്ക് മടങ്ങി.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പുന്ന ആറാം വാർഡിൽ താമസിക്കുന്ന യതീന്ദ്രദാസിെൻറ വീട്ടിലേക്കുള്ള സ്വകാര്യ റോഡാണ് കൗൺസിലർ ഹിമയുടെ നേതൃത്വത്തിൽ അടച്ചത്. ആറേഴ് കുടുംബമുള്ള ഇവിടെ ഒരുവീട്ടിൽ ആറുപേർക്ക് കോവിഡ് പോസിറ്റിവായതിനാലാണ് റോഡ് അടച്ചിട്ടതെന്നാന്ന് ഹിമ പറയുന്നത്. വീട് നിർമാണം നടക്കുന്ന യതീന്ദ്രദാസിെൻറ വീട്ടിലേക്ക് കല്ലുമായി ഒരു ലോറി വന്നിട്ടുണ്ടായിരുന്നു.
റോഡ് അടച്ചിടുകയാണെന്നും കണ്ടെയ്ൻമെൻറ് സോണാക്കിയതിനാൽ അടുത്ത ദിവസം മുതൽ നിർമാണ പ്രവർത്തനം നിർത്തണമെന്നുമാവശ്യപ്പെട്ട് ചാവക്കാട് പൊലീസ് യതീന്ദ്രദാസിെൻറ വീട്ടിൽ വന്നിരുന്നു. എന്നാൽ, പൊലീസ് പോയ ശേഷം കല്ലുമായി വന്ന വാഹനം തിരിച്ചുപോകുന്നതിനു മുമ്പേ ഹിമയുടെ നേതൃത്വത്തിലെത്തിയ ഒരുസംഘം യൂത്ത് കോൺഗ്രസുകാർ റോഡ് അടച്ചുവെന്നാണ് യതീന്ദ്രെൻറ ആരോപണം. അതേസമയം, റോഡ് അടച്ച ശേഷമാണ് അകത്തേക്ക് ലോറി പോയ കാര്യമറിഞ്ഞതെന്നും ഹിമയും പറഞ്ഞു.
വാഹനം എത്തിയപ്പോൾ റോഡ് തുറന്ന ശേഷം പുറത്തേക്ക് കടന്നിട്ട് അടച്ചാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. ഇതറിഞ്ഞാണ് ഡി.സി.സി സെക്രട്ടറിയും കുടുംബവും വന്ന് ജാതിപ്പേര് വിളിച്ച് കൈയേറ്റം ചെയ്തതെന്ന് കൗൺസിലർ പരാതിപ്പെട്ടു. എന്നാൽ തെൻറ വീട്ടിലേക്കുള്ള സ്വകാര്യ റോഡ് അടച്ചിടേണ്ട കാര്യമില്ലെന്ന് അറിയിച്ച് ചെന്നപ്പോൾ കൗൺസിലറും കൂടെയുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആക്രമിക്കുകയായിരുന്നു എന്നാണ് ഡി.സി.സി ജനറൽ സെക്രട്ടറിയുടെ പരാതി. എ ഗ്രൂപ് നേതാവായ യതീന്ദ്രദാസും ഐ ഗ്രൂപ്പുകാരിയായ ഹിമയും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ഉൾെപ്പടെയുള്ള പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

