Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപു​ലി​ക്കൂ​ട്ട​ങ്ങ​ൾ...

പു​ലി​ക്കൂ​ട്ട​ങ്ങ​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ

text_fields
bookmark_border
പു​ലി​ക്കൂ​ട്ട​ങ്ങ​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ
cancel

തൃ​ശൂ​ർ: തൃ​ശൂ​രി​ന്‍റെ പെ​രു​മ​യെ ക​ട​ൽ ക​ട​ത്തി​യ​വ​യി​ൽ ഇ​ടം​നേ​ടി​യ ത​ന​ത് ക​ലാ​രൂ​പ​മാ​യ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. സ​ർ​ക്കാ​റി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം നേ​ടു​ക​യും ഇ​തി​നാ​യി ടൂ​റി​സം വ​കു​പ്പ് തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്ന തു​ച്ഛ​മാ​യ വി​ഹി​തം പോ​ലും 2017 മു​ത​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ട് മു​ത​ൽ 25 വ​രെ ല​ക്ഷ​ത്തി​ല​ധി​കം ചെ​ല​വ് വ​രു​ന്ന​താ​ണ് ഓ​രോ പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളും. മാ​സ​ങ്ങ​ൾ നീ​ളു​ന്ന ഒ​രു​ക്കം.

പു​ലി​ക​ളും വാ​ദ്യ​വും നി​ശ്ച​ല ദൃ​ശ്യ​വു​മൊ​ക്കെ​യാ​യി​ട്ടാ​ണ് ചെ​ല​വ്. പു​ലി​വേ​ഷ​മൊ​രു​ക്കാ​നു​ള്ള ചെ​ല​വ് വ​ൻ​തോ​തി​ലാ​ണ് ഉ​യ​ർ​ന്ന​ത്. പെ​യി​ന്‍റി​നും, ഇ​ത് ക​ഴു​കി​ക്ക​ള​യാ​നു​ള്ള മ​ണ്ണെ​ണ്ണ​ക്കും വി​ല ഉ​യ​ർ​ന്ന​തും പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളെ ചെ​റു​താ​യൊ​ന്നു​മ​ല്ല കു​രു​ക്കി​ലാ​ക്കി​യ​ത്. ന​ഷ്ടം സ​ഹി​ച്ചും ക​ടം വാ​ങ്ങി​യു​മൊ​ക്കെ​യാ​യി പു​ലി​ക്ക​ളി​യോ​ടു​ള്ള ഭ്ര​മ​ത്തി​ൽ ദേ​ശ​ങ്ങ​ൾ സ​ജീ​വ​മാ​യി​രു​ന്നു​വെ​ങ്കി​ലും ക​ട​ബാ​ധ്യ​ത പ​ല പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളെ​യും ഫീ​ൽ​ഡ് ഔ​ട്ട് ആ​ക്കി. കു​റ​ച്ച് സം​ഘ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.

പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും പു​ലി​ക്ക​ളി​യ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലാ​ത്ത​ത് സാ​മ്പ​ത്തി​ക ഇ​ന​ത്തി​ൽ അ​ൽ​പം ആ​ശ്വാ​സ​മു​ണ്ടാ​ക്കി. എ​ന്നാ​ൽ, ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യി​ട്ടെ​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​നും പു​ലി​ക്ക​ളി മ​ഹോ​ത്സ​വ​ത്തി​നും ഈ ​ആ​ശ്വാ​സം പു​തി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​വും കോ​വി​ഡി​നും ശേ​ഷം വ്യാ​പാ​ര മേ​ഖ​ല എ​ഴു​ന്നേ​ൽ​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് കാ​ണി​ച്ച് മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ചി​രു​ന്ന​വ​ർ ഇ​ത്ത​വ​ണ ഒ​ഴി​വു​ക​ഴി​വും പേ​രി​ലു​മൊ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ക​ട​ബാ​ധ്യ​ത​യാ​വാ​റു​ള്ള പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് കോ​ർ​പ​റേ​ഷ​ൻ വി​ഹി​ത​വും ടൂ​റി​സം വ​കു​പ്പി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ​വും. എ​ന്നാ​ൽ, ടൂ​റി​സം വ​കു​പ്പി​ൽ​നി​ന്ന് ല​ഭി​ച്ചി​രു​ന്ന സാ​മ്പ​ത്തി​ക സാ​ഹാ​യം നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴും ഇ​തു​വ​രെ​യും ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ ഒ​രി​ട​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. പു​ലി​ക്ക​ളി​യും പു​ലി​കൊ​ട്ടും വ​ർ​ണ ശ​ബ​ള​ങ്ങ​ളാ​യ ടാ​ബ്ലോ​ക​ളു​മെ​ല്ലാ​മൊ​രു​ക്കി ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ആ​ഘോ​ഷ​ല​ഹ​രി​യി​ലാ​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് പു​ലി​ക്ക​ളി ക​ഴി​യു​മ്പോ​ൾ ബാ​ക്കി​യാ​വു​ന്ന​ത് വ​ൻ ബാ​ധ്യ​ത​യാ​ണ്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ 15ഓ​ളം ടീ​മു​ക​ളു​ണ്ടാ​യി​രു​ന്ന​ത് സ​മീ​പ​കാ​ല​ത്ത് 10ലും ​താ​ഴെ​യെ​ത്തി. ഈ ​വ​ർ​ഷം ഇ​തു​വ​രെ​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത് വെ​റും മൂ​ന്ന് ടീ​മു​ക​ൾ മാ​ത്ര​മാ​ണ്. നേ​ര​ത്തേ പു​ലി​ക്ക​ളി ഏ​കോ​പ​ന സ​മി​തി എ​ന്ന സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നു. സ​മി​തി​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ളു​യ​രു​ക​യും പ​രാ​തി​ക​ളു​യ​രു​ക​യും ചെ​യ്ത​തോ​ടെ പു​ലി​ക്ക​ളി ന​ട​ത്തി​പ്പ് ചു​മ​ത​ല കോ​ർ​പ​റേ​ഷ​ൻ ഏ​റ്റെ​ടു​ത്തു. തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നൊ​പ്പം ടൂ​റി​സം വ​കു​പ്പി​ൽ നി​ന്നു​ള്ള സ​ഹാ​യം ല​ഭി​ക്കാ​ൻ ഇ​ട​പെ​ടേ​ണ്ട​തും കോ​ർ​പ​റേ​ഷ​നാ​ണ്. എ​ന്നാ​ൽ, ഇ​തു​വ​രെ​യും അ​പേ​ക്ഷ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ഫ​ണ്ട് ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ ടൂ​റി​സം വ​കു​പ്പി​നെ സ​മീ​പി​ച്ച​പ്പോ​ൾ പു​ലി​ക്ക​ളി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulikali
News Summary - pulikali artists in grief as no financial aid gets from government
Next Story