വൃക്ക മാറ്റിവെക്കലിന് ഫണ്ട് കണ്ടെത്താൻ പായസം ഫെസ്റ്റുമായി പൊതുപ്രവർത്തകർ
text_fieldsവാടാനപ്പള്ളി: തിരുവോണനാളിൽ വാടാനപ്പള്ളിയിലെ ഒരുപറ്റം യുവാക്കളുടെ സംഘാടനത്തിൽ നടക്കുന്ന പാലട പ്രഥമന്‍റെ വിൽപന റെക്കോഡിട്ടാൽ 45 വയസ്സുള്ള വൃക്കരോഗിയുടെ ചികിത്സക്കത് വലിയ കൈത്താങ്ങാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വാടാനപ്പള്ളി 15ാം വാർഡിലെ ചെമ്പകശ്ശേരി ചുള്ളിപറമ്പിൽ ധർമരാജന്‍റെ മകൻ രാജേഷിന്‍റെ വൃക്കകളാണ് തകരാറിലായത്. തൃശൂർ മെഡിക്കൽ കോളജിലേയും അമല ആശുപത്രിയിലെയും വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം വൃക്കമാറ്റി വെക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന അവസ്ഥയിലാണ്. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 30 ലക്ഷം രൂപ വരുമെന്നതിനാൽ ഈ ഭീമമായ തുക സംഭരിക്കാനുള്ള കഠിനശ്രമത്തിലാണ് ചികിത്സ സഹായ കമ്മിറ്റി. ഫണ്ട് സമാഹരണത്തിന് പല മാർഗങ്ങളാണ് തേടുന്നത്. ടി.എൻ. പ്രതാപൻ എം.പി, മുരളി പെരുനെല്ലി എം.എൽ.എ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഭാസി എന്നിവർ രക്ഷാധികാരികളായാണ് സി.ഡി. രാജേഷ് ചികിത്സ സഹായ ഫണ്ടിന്‍റെ പ്രവർത്തനവും നടക്കുന്നത്.
A/C No 550702010013778, IFSC: UBIN 055070 നമ്പറിൽ യൂനിയൻ ബാങ്ക് വാടാനപ്പള്ളി ബ്രാഞ്ച് എന്ന അക്കൗണ്ടിൽ സഹായങ്ങൾ അയക്കണം.
തിരുവോണ നാളിൽ അടപ്രഥമൻ വിൽക്കുന്നതിനായി കൂപ്പൺ ഇറക്കിയിട്ടുണ്ട്. ലിറ്ററിന് 180 രൂപയാണ് വില. 96563 65627, 98465 99998, 99618 95552 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് ഓർഡർ ചെയ്താൽ വീടുകളിലെത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കെ.എസ്. ബിനോജ്, നാസിം എ. നാസർ, എം. റിയാസ്, പി. ദിവിൻദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

