Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം

text_fields
bookmark_border
പെരിങ്ങോട്ടുകര-കാഞ്ഞാണി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം
cancel
camera_alt

കാ​ഞ്ഞാ​ണി-​പെ​രി​ങ്ങോ​ട്ടു​ക​ര റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​യാ​ളം

സാം​സ്കാ​രി​ക വേ​ദി ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തി​യ മാ​ർ​ച്ച്

Listen to this Article

അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ക​ര-​കാ​ഞ്ഞാ​ണി റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ​ക്കെ​തി​രെ മ​ല​യാ​ളം സം​സ്കാ​രി​ക​വേ​ദി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച ശേ​ഷം കു​ഴി അ​ട​ച്ച് ടാ​റി​ങ് ചെ​യ്യാ​ത്ത​താ​ണ് റോ​ഡി​ന്റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം. അ​ഞ്ച്​ വ​ർ​ഷ​മാ​യി​ട്ടും റോ​ഡ് ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണം. ആ​വ​ണ​ങ്ങാ​ട്ടു​പ​ടി മു​ത​ൽ പെ​രി​ങ്ങോ​ട്ടു​ക​ര നാ​ലും​കൂ​ടി​യ സെ​ന്റ​ർ വ​രെ​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വൃ​ദ്ധ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ആം​ബു​ല​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പെ​രി​ങ്ങോ​ട്ടു​ക​ര നാ​ലും​കൂ​ടി​യ സെ​ന്റ​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ക്ല​ബ്​ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ കാ​ട്ടു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ്യോ​തീ​ഷ് ത​ണ്ടാ​ശ്ശേ​രി, കെ.​വി. ഭാ​സ്ക​ര​ൻ, ആ​ന്റോ തൊ​റ​യ​ൻ, പ്ര​ദീ​പ് വ​ലി​യ​പ​റ​മ്പി​ൽ, ദീ​പ അ​ജ​യ്, പ്ര​കാ​ശ​ൻ ക​ണ്ട​ങ്ങ​ത്ത്, സ്റ്റാ​ലി​ൻ ത​ട്ടി​ൽ, ഉ​മ്മ​ർ പ​ഴു​വി​ൽ, സു​നി​ൽ ലാ​ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ല​ബ്​ സെ​ക്ര​ട്ട​റി ലി​ന്‍റ വി​നോ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peringotukara-Kanjani road
News Summary - Protest over the poor condition of the Peringotukara-Kanjani road
Next Story